കൊച്ചി: ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നുവെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചെത്തുകാരനെ ആർക്കും വേണ്ട, എന്നാൽ ചെത്തുകാരൻ്റെ പണം എല്ലാവർക്കും വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചെത്തുകാരൻ്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉൾപ്പെടെ വളർന്നത്. തന്നെ പണ്ട് കരിങ്കൊടി കാണിച്ചതും ചെത്തുകാരാണ്.
ന്യൂനപക്ഷങ്ങൾ സർക്കാരിൽ സ്വാധീനം ചെലുത്തി വളർന്നു. മുസ്ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവ സമുദായം വോട്ടുകുത്തി യന്ത്രങ്ങൾ ആയി മാറി. ഉള്ളത് വിറ്റുകളയുന്ന ദുരവസ്ഥയിലാണ് ഈഴവ സമുദായം.
ഇവിടെ വോട്ടുബാങ്ക് രാഷ്ട്രീയവും അവസരവാദ രാഷ്ട്രീയവുമാണുള്ളത്. ഈഴവ സമുദായം തഴയപ്പെടുകയാണ്.
കോൺഗ്രസിൽ ഒരു ഈഴവ എംഎൽഎ മാത്രമേ ഉള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]