‘ഹോം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ ഗോകുലം മൂവീസ്. ജയസൂര്യയുടെ പിറന്നാൾ ദിനമായ ഇന്നാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
212 ദിവസവും 18 മാസവും കൊണ്ടാണ് റോജിനും സംഘവും ഈ പടത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രം നിർമിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.
75 കോടിയാണ് ബജറ്റെന്നാണ് റിപ്പോർട്ടുകൾ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തട്അങ്ങീ 15 ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക.
Not the tale you know, but the one rewritten by time.An epic reborn, for a new era.Happy Birthday Dear @Actor_Jayasurya – the face of our wild sorcerer, #Kathanar#KathanarFirstLook @GokulamGopalan #RojinThomas@MsAnushkaShetty#Krishnamoorthy#Kathanarthewildsorcerer pic.twitter.com/Y0CDaH2e1Q — SreeGokulamMovies (@GokulamMovies) August 31, 2025 2023ൽ ആയിരുന്നു കത്തനാരിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 36 ഏക്കറിൽ നാൽപ്പത്തി അയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടു കൂറ്റൻ സെറ്റും അണിയറ പ്രവർത്തകർ ഒറുക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു.
അനുഷ്ക ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്ന കത്തനാരിൽ പ്രഭു ദേവയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ത്രീഡിയിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ഗോഡ്ഫി സേവിയർ ബാബു സംവിധാനം ചെയ്ത് ‘എന്താടാ സജി’ ആയിരുന്നു ജയസൂര്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]