ചെന്നൈ ∙ പ്രധാനമന്ത്രിയെക്കുറിച്ച് മോശമായി സംസാരിക്കുന്ന നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്യുടെ മുഖത്തടിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ രഞ്ജിത്ത്. മുസ്ലിം ജനതയെ വഞ്ചിച്ചുവെന്നു പറയുന്ന
, 2014 ഏപ്രിൽ 16ന് കോയമ്പത്തൂരിൽ പ്രധാനമന്ത്രി മോദിയെ കാണാൻ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പി ഇരുന്നെന്നും അതു മറന്ന് ഇപ്പോൾ ശകാര ഭാഷയിലാണു സംസാരമെന്നും നടൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ ‘അങ്കിൾ’ എന്നും പ്രധാനമന്ത്രിയെ ‘മിസ്റ്റർ’ എന്നും അഭിസംബോധന ചെയ്യുകയാണ്.
ഇതാണോ വിജയ്യുടെ രാഷ്ട്രീയ സംസ്കാരമെന്നും രഞ്ജിത്ത് ചോദിച്ചു. നേരിൽ കാണുമ്പോൾ മുഖത്ത് അടിക്കാനുള്ള ആഗ്രഹവും വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുത്ത് പ്രസംഗിക്കവേയാണു രഞ്ജിത്ത് പങ്കുവച്ചു.
മലയാളത്തിൽ രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷം അവതരിപ്പിച്ചിട്ടുള്ളയാളാണു രഞ്ജിത്ത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം actorranjith എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]