യുഎസ് ഉയര്‍ത്തുന്ന താരിഫ് വെല്ലുവിളികൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങും തമ്മില്‍ നടക്കുന്ന ചര്‍ച്ചയാണ് ഇന്നത്തെ പ്രധാന സംഭവം. ഒപ്പം നരേന്ദ്ര മോദിയുടെ മൻ കി ബാത്തും ഇന്നാണ്.
കൂടാതെ വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്ക പാത നിർമാണത്തിന് ഇന്ന് മുഖ്യമന്ത്രി തുടക്കമിടുന്നുണ്ട്. ട്രംപിനെ വീർപ്പുമുട്ടിക്കുന്ന 45 മിനിറ്റ്! പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള ചർച്ച ഇന്ന്.
ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് ഇരു നേതാക്കളും തമ്മിലുള്ള ചർച്ച നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം റഷ്യയിലെ കസാനിൽ പരസ്പര ബന്ധം മെച്ചപ്പെടുത്താൻ കൈക്കൊണ്ട
തീരുമാനങ്ങളുടെ പുരോഗതി മോദിയും ഷീയും വിലയിരുത്തും മൻ കി ബാത്ത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത് ഇന്ന്. യുഎസ് തീരുവ പ്രാബല്യത്തിൽ വന്ന ശേഷമുള്ള ആദ്യ മൻ കി ബാത്തിൽ അതിനെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായേക്കും.
തുരങ്കപാത വരുന്നു വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്ക പാത നിർമാണത്തിന് ഇന്ന് തുടക്കം. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന ആനക്കാംപൊയില്‍ – കളളാടി തുരങ്കപ്പാതയുടെ നിർമാണ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും വോട്ട് അധികാർ യാത്ര നാളെ അവസാനിക്കും ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര നാളെ അവസാനിക്കും.
നാളെ ഗാന്ധി മൈതാനത്ത് നിന്നുംഅംബേദ്കർ പ്രതിമ വരെയാണ് പദയാത്ര. പരമാവധി ഇന്ത്യ സഖ്യ നേതാക്കളെ ചടങ്ങിൽ പങ്കെടുപ്പിക്കാൻ ആണ് കോൺഗ്രസ് ശ്രമം അനു മാലിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതി അനു മാലിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സ്ഫോടനം നടന്ന വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുപോകാനാണ് സാധ്യത. പ്രത്യേക അന്വേഷണ സംഘം പ്രതിയെ ചോദ്യം ചെയ്യും.
ഒളിവിൽ പോകാൻ ശ്രമിക്കവേ പിടികൂടിയത് ഇന്നലെ രാത്രിയാണ് ഇയാൾ അറസ്റ്റിലായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]