കൊച്ചി: ജീവനക്കാരുടെ ഗതാഗതത്തിനും വളര്‍ന്നുവരുന്ന യാത്രാ, വിനോദ സഞ്ചാര വിഭാഗത്തിനും വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്രീമിയം യാത്രാ വാഹനമായ 9 സീറ്റര്‍ ടാറ്റ വിംഗര്‍ പ്ലസ് പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. വിംഗര്‍ പ്ലസ് യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരവും വിശാലവും കണക്റ്റഡുമായ യാത്രാ അനുഭവം പ്രദാനം ചെയ്യുന്നു.
അതേസമയം കുറഞ്ഞ ഉടമസ്ഥാവകാശ ചെലവില്‍ ഉയര്‍ന്ന കാര്യക്ഷമതയും ലാഭക്ഷമതയും കൈവരിക്കാന്‍ ഫ്ലീറ്റ് ഉടമകളെ ഇത് പ്രാപ്തമാക്കുന്നു. 20.60 ലക്ഷം രൂപ (എക്സ്-ഷോറൂം, ദില്ലി) വിലയുള്ള ഇത് അതിന്റെ സെഗ്മെന്റില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്ന വിധം രൂപകല്പന, സവിശേഷതകള്‍, സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിക്കുന്നു.
ക്രമീകരിക്കാവുന്ന ആംറെസ്റ്റുകളുള്ള റിക്ലൈനിംഗ് ക്യാപ്റ്റന്‍ സീറ്റുകള്‍, പേഴ്സണല്‍ യുഎസ്ബി ചാര്‍ജിംഗ് പോയിന്റുകള്‍, വ്യക്തിഗത എസി വെന്റുകള്‍, വിശാലമായ ലെഗ് സ്പേസ് തുടങ്ങിയ സെഗ്മെന്റിലെ മുന്‍നിര സവിശേഷതകളോടെയാണ് വിംഗര്‍ പ്ലസിന്റെ വരവ്. വിശാലമായ ക്യാബിനും വലിയ ലഗേജ് കമ്പാര്‍ട്ടുമെന്റും ദീര്‍ഘദൂര യാത്രകളില്‍ കൂടുതല്‍ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
മോണോകോക്ക് ചേസിസില്‍ നിര്‍മ്മിച്ച ഈ വാഹനം ശക്തമായ സുരക്ഷയും സ്ഥിരതയും വാഗ്ദാനം ചെയ്യുന്നു. അതേസമയം തന്നെ ഒരു കാറിലെന്ന പോലെ യാത്രയും കൈകാര്യം ചെയ്യലും ഡ്രൈവിംഗ് എളുപ്പമാക്കുകയും ഡ്രൈവര്‍മാരുടെ ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു.
പുതിയ വിംഗര്‍ പ്ലസ് അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്സ് വൈസ് പ്രസിഡന്റും കൊമേഴ്സ്യല്‍ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് മേധാവിയുമായ ആനന്ദ് എസ് പറഞ്ഞു, ”യാത്രക്കാര്‍ക്ക് പ്രീമിയം അനുഭവവും ഫ്ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ആകര്‍ഷകമായ മൂല്യവും നല്‍കുന്നതിനായി വിംഗര്‍ പ്ലസ് ശ്രദ്ധാപൂര്‍വ്വം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. മികച്ച യാത്രാ സുഖം, ഈ ക്ലാസിലെ മികച്ച സുഖസൌകര്യ സവിശേഷതകള്‍, സെഗ്മെന്റിളെ ഏറ്റവും മികച്ച കാര്യക്ഷമത എന്നിവയിലൂടെ ഏറ്റവും കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം ലാഭക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ കൂട്ടായി യാത്ര ചെയ്യുന്നവരുടെ വാഹന മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. നഗര കേന്ദ്രങ്ങളിലെ ജീവനക്കാരുടെ ഗതാഗതം മുതല്‍ രാജ്യത്തുടനീളം വിനോദ സഞ്ചാരത്തിനായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം വരെ.
വാണിജ്യ യാത്രാ വാഹന വിഭാഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നതിനായാണ് വിംഗര്‍ പ്ലസ് നിര്‍മ്മിച്ചിരിക്കുന്നത്.” പുതിയ വിംഗര്‍ പ്ലസിന് കരുത്ത് പകരുന്നത് തെളിയിക്കപ്പെട്ടതും ഇന്ധനക്ഷമതയുള്ളതുമായ 2.2 ലിറ്റര്‍ ഡൈകോര്‍ ഡീസല്‍ എഞ്ചിനാണ്. ഇത് 100 എച്ച്പി പവറും 200 എന്‍എം ടോര്‍ക്കും നല്കുന്നു.
മെച്ചപ്പെട്ട ബിസിനസ് മാനേജ്മെന്റിനായി തത്സമയ വാഹന ട്രാക്കിംഗ്, കേടുപാടുകള്‍ കണ്ടെത്തല്‍, സഞ്ചാരങ്ങള്‍ പരമാവധിയാക്കല്‍ എന്നിവ പ്രാപ്തമാക്കുന്ന ടാറ്റ മോട്ടോഴ്സിന്റെ ഫ്ലീറ്റ് എഡ്ജ് കണക്റ്റഡ് വെഹിക്കിള്‍ പ്ലാറ്റ്ഫോമും ഈ പ്രീമിയം വാനില്‍ സജ്ജീകരിച്ചിരിക്കുന്നു.
9 സീറ്റര്‍ മുതല്‍ 55 സീറ്റര്‍ വരെയുള്ള വൈവിധ്യമാര്‍ന്ന വാണിജ്യ യാത്രാ വാഹനങ്ങളുടെ നിര ഒന്നിലധികം തരത്തിലുള്ള എഞ്ചിനുകള്‍ വിവിധ കോണ്‍ഫിഗറേഷനുകളിലായി നല്കുന്ന ടാറ്റ മോട്ടോഴ്സ് എല്ലാ ബഹുജന സഞ്ചാര വിഭാഗത്തിനും വേണ്ടി വാഹനങ്ങള്‍ നല്കുന്നു. ഗ്യാരണ്ടീഡ് ടേണ്‍അറൗണ്ട് സമയങ്ങള്‍, വാര്‍ഷിക അറ്റകുറ്റപ്പണി കരാറുകള്‍ (എഎംസി), യഥാര്‍ത്ഥ സ്പെയര്‍ പാര്‍ട്സ് ലഭ്യമാക്കല്‍, വിശ്വസനീയമായ ബ്രേക്ക്ഡൗണ്‍ സഹായം എന്നിവ ഉള്‍ക്കൊള്ളുന്ന ടാറ്റ മോട്ടോഴ്സിന്റെ സമഗ്ര വാഹന ലൈഫ് സൈക്കിള്‍ മാനേജ്മെന്റ് സംരംഭമായ സമ്പൂര്‍ണ സേവ 2.0 ഈ ശ്രേണിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
ഇന്ത്യയിലുടനീളമുള്ള 4,500-ലധികം വില്‍പ്പന, സേവന ടച്ച്പോയിന്റുകളുടെ ശക്തമായ ശൃംഖലയിലൂടെ വിശ്വസനീയവും കാര്യക്ഷമവും ഭാവിക്ക് തയ്യാറായതുമായ മൊബിലിറ്റി പരിഹാരങ്ങള്‍ നല്‍കുന്നത് തുടരുന്നു കമ്പനി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]