ഭോപാൽ ∙ ഇൻഡോറിലെ വീട്ടിൽ നിന്ന് കാണാതായ വിദ്യാർഥിനി ഏഴു ദിവസത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തി. കാമുകനായ സാർഥകിനൊപ്പം ജീവിക്കാനാണ് വീട്ടിൽ നിന്ന് ഒളിച്ചോടിയതെന്ന് ബിബിഎ വിദ്യാർഥിനിയായ ശ്രദ്ധ
പറഞ്ഞു.
എന്നാൽ സാർഥക് റെയിൽവേ സ്റ്റേഷനിൽ എത്താതിരുന്നപ്പോൾ രത്ലാമിലേക്കുള്ള ട്രെയിനിൽ കയറി. ഇൻഡോറിലെ ഒരു കോളജിലെ ഇലക്ട്രിഷ്യനായ യുവാവിനെ കണ്ടുമുട്ടിയെന്നും പരിചയത്തിലായെന്നും ശ്രദ്ധ പറഞ്ഞു.
യാത്രയിലുടനീളം സംസാരിച്ചതോടെ പരസ്പരം ഇഷ്ടമായെന്നും പ്രണയത്തിലായെന്നും വൈകാതെ വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും തുടർന്ന് 250 കിലോമീറ്റർ അകലെയുള്ള മഹേശ്വറിൽ എത്തി സമീപമുള്ള ക്ഷേത്രത്തിൽ വിവാഹിതരായെന്നും ശ്രദ്ധ പറയുന്നു.
എന്നാൽ ശ്രദ്ധ വെളിപ്പെടുത്തിയ കാര്യങ്ങൾ വിശ്വസനീയമല്ലെന്നു വ്യക്തമാക്കിയ പൊലീസ്, വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]