ബിഗ് ബോസ് മലയാളം സീസണ് 7 ല്‍ അഞ്ചാം വാരത്തിലേക്കുള്ള പുതിയ നോമിനേഷന് ലിസ്റ്റ് പ്രഖ്യാപിച്ചു. മത്സരാര്‍ഥികളെ സംബന്ധിച്ച് ബിഗ് ബോസിന്റെ പല സര്‍പ്രൈസുകളും ഉള്ള ദിവസങ്ങള്‍ ആയിരുന്നു ഇന്നലെയും ഇന്നും.
കഴിഞ്ഞ വാരത്തിലെ നോമിനേഷനില്‍ വോട്ടിംഗ് നടന്നുവെങ്കിലും ഈ വാരാന്ത്യത്തില്‍ എവിക്ഷന് ഉണ്ടാവില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അമേരിക്കന്‍ യാത്രയിലുള്ള അദ്ദേഹം വീഡിയോ കോള്‍ വഴിയാണ് വെള്ളിയാഴ്ച മത്സരാര്‍ഥികളുമായി സംവദിച്ചത്.
പകരം ഇതേ നോമിനേഷന് ലിസ്റ്റ് അടുത്ത വാരത്തിലേക്കും തുടരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ നോമിനേഷന് ലിസ്റ്റില്‍ ബിഗ് ബോസ് ഇന്ന് മറ്റൊരു സര്‍പ്രൈസുമായി എത്തി.
കഴിഞ്ഞ വാരത്തിലെ നോമിനേഷന് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെ പുതുതായി നോമിനേറ്റ് ചെയ്യാനുള്ള അവസരമാണ് ബിഗ് ബോസ് ഇന്ന് നല്‍കിയത്. ക്യാപ്റ്റനെയും ഹൗസിലേക്ക് ഇന്ന് എത്തിയ അഞ്ച് വൈല്‍ഡ് കാര്‍ഡുകളെയും നോമിനേറ്റ് ചെയ്യാനാവില്ലെന്നും ബിഗ് ബോസ് അറിയിച്ചു.
എന്നാല്‍ ഇന്ന് എത്തിയവര്‍ക്കും നോമിനേറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചു. ഇങ്ങനെ കഴിഞ്ഞ വാരത്തിലെയും ഈ വാരത്തിലെയും ചേര്‍ത്ത് പുതിയ നോമിനേഷന് ലിസ്റ്റും ബിഗ് ബോസ് പ്രഖ്യാപിച്ചു.
അഭിലാഷ്, ഒനീല്‍ സാബു, രേണു സുധി, ആദില, നൂറ (ഇപ്പോള്‍ രണ്ട് മത്സരാര്‍ഥികള്‍), ബിന്നി, ആര്യന് എന്നിവയാണ് പോയ വാരത്തിലെ നോമിനേഷന് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. അനീഷ്, ശൈത്യ, അക്ബര്‍, ഷാനവാസ്, റെന ഫാത്തിമ, അപ്പാനി ശരത് എന്നിവരാണ് പുതുതായി ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെട്ടത്.
ഇതില്‍ ഏറ്റവും വോട്ടുകള്‍ ലഭിച്ചത് അപ്പാനി ശരത്തിന് ആണ്. 9 വോട്ടുകളാണ് ശരത്തിന് ലഭിച്ചത്.
വാസ്തവത്തില്‍ ക്യാപ്റ്റനായ നെവിനും വൈല്‍ഡ് കാര്‍ഡുകളായി ഇന്ന് എത്തിയ അഞ്ച് പേരും ഒഴികെ മറ്റെല്ലാ മത്സരാര്ഥികളും അഞ്ചാം വാരത്തിലെ നോമിനേഷന് ലിസ്റ്റില്‍ ഉണ്ട്. അതിനാല്‍ത്തന്നെ ഈ വാരം മത്സരം മുറുകുമെന്നതും ഉറപ്പാണ്.
സീരിയല്‍ താരം ജിഷിന് മോഹന്‍, ഇന്റര്വ്യൂവര് മസ്താനി, ആര്‍കിടെക്റ്റും നടിയും മോഡലുമായ വേദ് ലക്ഷ്മി, യുട്യൂബറും ഇന്‍ഫ്ലുവന്‍സറുമായ പ്രവീണ്‍, കോണ്ടെന്റ് ക്രിയേറ്ററും ഫുഡ് വ്ലോഗറും ഡാന്‍സറുമായ ആകാശ് സാബു (സാബുമാന്) എന്നിവരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയിരിക്കുന്നത്. ഇതോടെ ഹൗസിലെ ആകെ മത്സരാര്‍ഥികളുടെ എണ്ണം 21 ആയി ഉയര്‍ന്നിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]