

First Published Aug 30, 2024, 10:34 PM IST | Last Updated Aug 30, 2024, 10:40 PM IST
ജോലിസ്ഥത്തുള്ള സമ്മർദ്ദം, പഠന സമ്മർദ്ദം, പരീക്ഷ പേടി ഇങ്ങനെ നിരവധി സമ്മർദ്ദങ്ങൾ പലരേയും അലട്ടുന്നുണ്ട്.
സമ്മർദ്ദം വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രധാനമായി സമ്മർദ്ദം ഹൃദയാരോഗ്യത്തെ ബാധിക്കുന്നതായി പഠനങ്ങൾ പറയുന്നു. സമ്മർദ്ദത്തിലായിരിക്കുമ്പോൾ നിങ്ങളുടെ ശരീരം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകളെ പുറന്തള്ളുന്നു.
വളരെക്കാലം നീണ്ട് നിൽക്കുന്ന സമ്മർദ്ദം ഹൃദയത്തെ ദോഷകരമായി ബാധിക്കും. നിരന്തരമായ സമ്മർദ്ദം ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കും. ഇത് ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം. അമിതഭക്ഷണം, പുകവലി, അല്ലെങ്കിൽ വ്യായാമമില്ലായ്മ തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങളിലേക്ക് സമ്മർദ്ദം നയിച്ചേക്കാം.
സ്ട്രെസ് കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ നാം ചെയ്യേണ്ടത്…
നന്നായി കഴിക്കുക: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ജങ്ക് ഫുഡ് പരിമിതപ്പെടുത്തുകയും ചെയ്യുക.
ശരിയായി ഉറങ്ങുക: നല്ല ഉറക്കം സമ്മർദ്ദം നന്നായി നിയന്ത്രിക്കാൻ സഹായിക്കുന്നു. 7-9 മണിക്കൂർ ഉറങ്ങാൻ സമയം കണ്ടെത്തുക.
ധ്യാനം, മെഡിറ്റേഷൻ ശീലമാക്കുക : ധ്യാനം, മെഡിറ്റേഷൻ എന്നിവ മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
മദ്യവും സിഗരറ്റും ഒഴിവാക്കുക : സമ്മർദ്ദത്തിലായിരിക്കുമ്പോൾ മദ്യവും സിഗരറ്റും ഒഴിവാക്കുക. അവ ഹൃദയത്തെ കഠിനമാക്കുന്നു.
വ്യായാമം : സ്ട്രെസ് ലെവലുകൾ കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് വ്യായാമം. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും കഴിയുന്ന പ്രകൃതിദത്തമായ രാസവസ്തുക്കളായ എൻഡോർഫിനുകൾ പുറത്തുവിടാൻ ഇത് സഹായിക്കുന്നു.
ഉറക്കം പ്രധാനം : ഉറക്കക്കുറവ് കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കും, ഇത് സമ്മർദ്ദത്തിനും ഉറക്കമില്ലായ്മയ്ക്കും കാരണമാകും. ഓരോ രാത്രിയും കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]