
ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആരംഭിച്ചു ; സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് പതാക ഉയർത്തി സ്വന്തം ലേഖകൻ ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ (എ കെ പി എൽ എ)23 -)o സംസ്ഥാന സമ്മേളനം തിരുവനന്തപുരം ശിക്ഷക് സദനിൽ എ കെ പി എൽ എ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് പതാക ഉയർത്തി തുടക്കമായി. തുടർന്ന് `ഖാദർ കമ്മിറ്റി റിപ്പോർട്ട് ഒരു അവലോകനം’ എന്ന വിഷയത്തിൽ ജോസഫ് കുര്യൻ സെമിനാർ അവതരിപ്പിച്ചു.
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുമ്പോൾ ലാബ് അസിസ്റ്റൻസിന്റെ ജോലിഭാരം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബാച്ചുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ലാബ് അസിസ്റ്റന്റ് തസ്തികകൾ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു നടന്ന ചർച്ചയിൽ സുമേഷ് കാഞ്ഞിരം, സൈനുദ്ദീൻ പി എം, അരുൺ ജോസ്, സജി തോമസ്, സാജ് കുമാർ, അനിൽ ചെമ്പകശ്ശേരി, സജേഷ് കുമാർ എൻ, മനോജ് കുമാർ കെ എ, ബിൻസ് ജോൺ, എൽദോ പോൾ, ജിജോ സെബാസ്റ്റ്യൻ, വിനസന്റ് ലാസർ എന്നിവർ പങ്കുചേർന്നു.
നാളെ പൊതുസമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നിർവഹിക്കും.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]