
തൃശൂര്‍: വെള്ളവും വളവും നൽകി കാത്തിരുന്നിട്ടും വിളവ് തരാത്ത ചില കൃഷി അനുഭവങ്ങളെ കുറിച്ച് ഒരിക്കലെങ്കിലും വേവലാതി പറഞ്ഞവരായിരിക്കും നമ്മളിൽ പലരും. എന്നാൽ അങ്ങനെ വെള്ളവും വളവും നൽകാതെയും, ചുവടോടെ പറിച്ചെടുത്ത് വെട്ടിവച്ചാലും വിളവ് തരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ ഒരു വാഴ.
കയ്പമംഗലത്താണ്, ‘ബെട്ടിയിട്ട ബായത്തണ്ട് പോലെ’ എന്ന സിനിമാ ഡയലോഗിനും പ്രയോഗത്തിനും അപവാദമായി ഒരു വാഴ നിൽക്കുന്നത്. മൂടോടെ പിഴുതു, കൂമ്പടക്കം വെട്ടിമാറ്റിയിട്ടും ബാക്കിയുള്ള വാഴപ്പിണ്ടിയിൽ കുലച്ചിരിക്കുകയാണ് ഈ വാഴ. കയ്പമംഗലത്തു നിന്നാണ് വാഴപ്പിണ്ടിയിൽ നിന്നും കുല വന്ന കൗതുക കാഴ്ച. കയ്പമംഗലം പടിഞ്ഞാറ് കണിക്കൊന്ന നഗറിലാണ് വാഴപ്പിണ്ടി കുലച്ചത്.
സ്വാതന്ത്ര്യദിനത്തിൽ അലങ്കാരമൊരുക്കാൻ കണിക്കൊന്ന ക്ലബ്ബ് പ്രവർത്തകരാണ് വാഴവെട്ടി റോഡരികിൽ കുഴിച്ചിട്ടത്. പറമ്പിൽ നിന്ന് വെട്ടി റോഡരികിൽ കുഴികുത്തിയുറപ്പിച്ച വാഴ ഏകദേശം 15 ദിവസത്തോളം ആയപ്പോഴിതാ കുലച്ച് നിൽക്കുന്നു. ഇന്നലെയാണ് വാഴ കുലച്ചതായി കണ്ടത്. നാലഞ്ച് വാഴകൾ വെട്ടി അലങ്കരിച്ചതിൽ ഒരു വാഴയാണ് അതീജീവനത്തിന്റെ പുതിയ സന്ദേശം എന്ന പോലെ ഇങ്ങനെ കുലച്ച് നിൽക്കുന്നത്.
യാത്രക്കാർ ജാഗ്രത, ഈ വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് സെപ്റ്റംബർ മൂന്നിനു ശേഷം ഉണ്ടാവില്ല!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]