
സ്വന്തം ലേഖകൻ
തൃശൂര് : ഐ.ആര്.എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തതില് വിശദീകരണവുമായി നവ്യ നായരുടെ കുടുംബം. സച്ചിൻ സാവന്തുമായി ഒരേ റസിഡൻഷ്യല് സൊസൈറ്റിയിലെ താമസക്കാര് എന്ന തരത്തിലാണ് പരിചയമെന്നും ഗുരുവായൂര്, സന്ദര്ശനത്തിന് വേണ്ടി സാവന്തിന് പലതവണ സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ടെന്നും അവര് വ്യക്തമാക്കി.
നവ്യയുടെ മകന് പിറന്നാള് സമ്മാനം നല്കിയതല്ലാതെ മറ്റ് ഉപഹാരങ്ങള് ഒന്നും നല്കിയിട്ടില്ലെന്നും അവര് പറഞ്ഞു. ഇക്കാര്യങ്ങള് ഇ.ഡിയെയും അറിയിച്ചിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്ബാദനത്തിന് അറസ്റ്റിലായ ഐ ആര് എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമാണെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ ആരോപണം.
ഇതിന് പിന്നാലെ നവ്യയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. സച്ചിൻ സാവന്ത് നവ്യാ നായര്ക്ക് ആഭരണങ്ങള് അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്നും ഇഡി അറിയിച്ചിരുന്നു. എന്നാല്, സുഹൃത്തുക്കള് മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയില് സമര്പ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള് ഉള്ളത്. കേസില് അന്വേഷണം തുടരുകയാണ്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]