
ബു
ധനാഴ്ച ഇന്ത്യയ്ക്ക് 25% അധികതീരുവ ചുമത്തിയെന്നു പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ യുഎസ് പ്രസിഡന്റ്
പറഞ്ഞത് ഈ തീരുമാനത്തിനു പിന്നിലെ കാരണങ്ങളിലൊന്ന്
മറ്റൊന്ന് വ്യാപാരവുമാണെന്നാണ്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഇത്യോപ്യ, ഇന്തൊനീഷ്യ, ഇറാൻ, യുഎഇ എന്നീ 10 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.
അതിനെ ട്രംപ് വിശേഷിപ്പിക്കുന്നത് യുഎസ് വിരുദ്ധ കൂട്ടായ്മ എന്നാണ്. മാത്രമല്ല, ഈ രാജ്യങ്ങൾ അമേരിക്കൻ ഉൽപന്നങ്ങൾക്കു വലിയതോതിൽ ഇറക്കുമതിച്ചുങ്കം ചുമത്തുന്നുവെന്നും ട്രംപ് ആരോപിക്കുന്നു.
‘‘ബ്രിക്സ് യുഎസ് വിരുദ്ധ രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ്.
ഇന്ത്യയും അതിലൊരു അംഗമാണ്. ഡോളറിനുനേർക്കുള്ള ആക്രമണമാണ് അവരുടേത്.
അത് അനുവദിക്കാനാകില്ല. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കും ബ്രസീലിനുമെതിരായ നടപടിയുടെ കാരണത്തിൽ പകുതി ബ്രിക്സും പകുതി വ്യാപാരവുമാണ്.
ഈ വ്യാപാര സാഹചര്യം കമ്മിയുണ്ടാക്കുന്നു. നമുക്ക് ഭയങ്കരമായ കമ്മിയുണ്ട്’’ – ട്രംപ് കൂട്ടിച്ചേർത്തു.
വ്യാപാരങ്ങൾക്ക് യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് ബ്രിക്സ് രാജ്യങ്ങൾ നിലപാടെടുത്തത് യുഎസിനെ ചൊടിപ്പിച്ചിരുന്നു. അമേരിക്കയുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഇതെന്നും യുഎസിന്റെ ആഗോള സ്വാധീനത്തിനുനേർക്ക് നേരിട്ടുള്ള വെല്ലുവിളിയാണ് ബ്രിക്സെന്നും ട്രംപ് ആരോപിക്കുന്നു.
അമേരിക്ക ഫസ്റ്റ്
ട്രംപിന്റെ ബ്രിക്സ് വിരുദ്ധ നിലപാടിനു പിന്നിൽ അദ്ദേഹത്തിന്റെ ‘അമേരിക്ക ആദ്യം’ എന്ന നയവും ആഗോള സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ അമേരിക്കയുടെ ആധിപത്യം നിലനിർത്താനുള്ള ആഗ്രഹവുമാണ്.
ബ്രിക്സ് രാജ്യങ്ങൾ തങ്ങളുടെ വ്യാപാര ഇടപാടുകൾക്ക് യുഎസ് ഡോളറിനു പകരം പ്രാദേശിക കറൻസികൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ട്രംപിനെ അങ്ങേയറ്റം പ്രകോപിപ്പിച്ചിട്ടുണ്ട്. ഡോളറിന്റെ, ആഗോള കരുതൽ കറൻസി എന്ന പദവിക്കു വെല്ലുവിളിയുയർത്താനുള്ള ബ്രിക്സിന്റെ നീക്കങ്ങളെ അദ്ദേഹം ഡോളറിനു നേരെയുള്ള ആക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്.
ബ്രിക്സ് ഒരു പൊതു കറൻസി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തുന്നതും ട്രംപിനെ ഭയപ്പെടുത്തുന്നു. അങ്ങനെയൊരു കറൻസി യാഥാർഥ്യമായാൽ ആഗോളതലത്തിലുള്ള യുഎസ് ഡോളറിന്റെ സ്വാധീനത്തെ അതു കാര്യമായി ബാധിക്കും.
അമേരിക്കൻ വിരുദ്ധ കൂട്ടായ്മ
റഷ്യയും ചൈനയും ബ്രിക്സിലെ പ്രധാന അംഗങ്ങളായതുകൊണ്ടു തന്നെ, അതിനെ അമേരിക്കൻ വിരുദ്ധ കൂട്ടായ്മയായിട്ടാണ് ട്രംപ് കാണുന്നത്.
ബ്രിക്സിൽ പുതിയ അംഗങ്ങളെ ചേർക്കുന്നത് അമേരിക്കയുടെ ആഗോള സ്വാധീനം കുറയ്ക്കാനുള്ള ശ്രമമായി അദ്ദേഹം വ്യാഖ്യാനിക്കുന്നു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളായിരുന്നു ആദ്യം ഈ കൂട്ടായ്മയിൽ.
അന്ന് ബ്രിക് (BRIC) എന്നായിരുന്നു പേര്. പിന്നീട് ഇതിലേക്ക് ദക്ഷിണാഫ്രിക്കയുംകൂടി വന്നു.
അതോടെ ബ്രിക്സ് ആയി. മറ്റു രാജ്യങ്ങളെ കുറേക്കാലംകൂടി കഴിഞ്ഞാണ് അംഗങ്ങളാക്കിയത്.
ബ്രിക്സ് രാജ്യങ്ങൾ പലപ്പോഴും രാജ്യാന്തര വേദികളിൽ അമേരിക്കൻ നയങ്ങളോടു വിയോജിപ്പ് പ്രകടിപ്പിക്കുകയും ബദൽ ആഗോള ക്രമം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനെ ട്രംപ് ഭീഷണിയായാണ് കാണുന്നത്. ട്രംപിന്റെ ‘അമേരിക്ക ആദ്യം’ നയത്തിന്റെ കാതൽ യുഎസിന്റെ വ്യാപാരക്കമ്മി കുറയ്ക്കുക എന്നതാണ്.
ബ്രിക്സ് രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ അമേരിക്കയ്ക്കു വലിയ വ്യാപാരക്കമ്മിയുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു. ഈ വ്യാപാരക്കമ്മി ഇല്ലാതാക്കാൻ തീരുവകളെ ഒരു ആയുധമായി ഉപയോഗിക്കാൻ അദ്ദേഹം മടിക്കില്ല.
ട്രംപിനെ ഭയപ്പെടുത്തുന്ന ബ്രിക്സ്
ഡോളർ ആധിപത്യത്തെ ബ്രിക്സ് വെല്ലുവിളിക്കുന്നതാണ് ട്രംപിന്റെ ഭയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട
കാരണം. ലോക വ്യാപാരത്തിൽ ഡോളറിന്റെ പ്രാധാന്യം കുറയുന്നത് അമേരിക്കയുടെ സാമ്പത്തിക ശക്തിയെയും ആഗോള സ്വാധീനത്തെയും നേരിട്ടു ബാധിക്കും.
ആഗോള അധികാര സന്തുലിതാവസ്ഥയിലും മാറ്റമുണ്ടാകും. ബ്രിക്സ് രാജ്യങ്ങൾ ആഗോള ജനസംഖ്യയുടെയും സമ്പദ്വ്യവസ്ഥയുടെയും വലിയൊരു ഭാഗത്തെ പ്രതിനിധീകരിക്കുന്നുണ്ട്.
ഈ കൂട്ടായ്മ കൂടുതൽ ശക്തി പ്രാപിക്കുന്നത് അമേരിക്കയുടെ ആധിപത്യത്തിന് വെല്ലുവിളിയുയർത്തും.
ന്യൂ ഡെവലപ്മെന്റ് ബാങ്ക് (NDB) പോലുള്ള സ്ഥാപനങ്ങൾ രൂപീകരിച്ച് ലോകബാങ്ക്, ഐഎംഎഫ് തുടങ്ങിയ പാശ്ചാത്യ കേന്ദ്രീകൃത സ്ഥാപനങ്ങൾക്ക് ബദൽ സൃഷ്ടിക്കാൻ ബ്രിക്സ് ശ്രമിക്കുന്നത് അമേരിക്കയുടെ സാമ്പത്തിക നിയന്ത്രണങ്ങളെ ദുർബലപ്പെടുത്തുന്നു. ബ്രിക്സ് രാജ്യങ്ങളായ റഷ്യയുടെയും ചൈനയുടെയും ആഗോളസ്വാധീനം അമേരിക്കയുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് ട്രംപ് വിശ്വസിക്കുന്നത്.
പ്രത്യേകിച്ച് യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യയുമായി പല ബ്രിക്സ് രാജ്യങ്ങളും (ഇന്ത്യ ഉൾപ്പെടെ) വ്യാപാരം തുടരുന്നതിനോട് അമേരിക്കയ്ക്ക് താൽപര്യമില്ല.
25% നികുതി: ട്രംപിന്റെ നീക്കത്തിനു പിന്നിലെന്ത്?
ഇന്ത്യക്കുമേൽ 25% തീരുവ ചുമത്താനുള്ള ട്രംപിന്റെ നീക്കത്തിനു പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്– വ്യാപാര അസന്തുലിതാവസ്ഥയും ഇന്ത്യയേർപ്പെടുത്തിയ ഉയർന്ന തീരുവകളും.
രണ്ട്– ഇന്ത്യയുടെ ബ്രിക്സ് അംഗത്വവും റഷ്യയുമായുള്ള വ്യാപാരവും.
ഇന്ത്യ യുഎസ് ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവകൾ ചുമത്തുന്നെന്നും യുഎസിലേക്ക് വലിയ തോതിൽ കയറ്റുമതി നടത്തുമ്പോൾ, അവിടെനിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ തോതിലേ ഇറക്കുമതിയുള്ളൂ എന്നും ട്രംപ് നിരന്തരം ആരോപിക്കാറുണ്ട്. ഇന്ത്യയുടെ തീരുവകൾ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലുള്ളതാണെന്നാണ് ട്രംപിന്റെ വാദം.
ഈ വ്യാപാര രീതിക്കു തടയിടാനാണ് 25% തീരുവ ചുമത്തുന്നത്. ഇന്ത്യയുടെ കാർഷിക, ക്ഷീര മേഖലകൾ യുഎസ് ഉൽപന്നങ്ങൾക്കു തുറന്നു കൊടുക്കാൻ മടിക്കുന്നതും ട്രംപിന് അതൃപ്തി ഉണ്ടാക്കുന്നുണ്ട്.
റഷ്യയിൽനിന്ന് ഇന്ത്യ ആയുധങ്ങളും ക്രൂഡ് ഓയിലും വാങ്ങുന്നത് യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ട്രംപിന് അംഗീകരിക്കാൻ സാധിക്കുന്നില്ല.
ഇത് റഷ്യയ്ക്ക് സാമ്പത്തിക സഹായം നൽകുന്നതിനു തുല്യമാണെന്നാണ് ട്രംപിന്റെ വാദം. ഈ വ്യാപാരത്തിന്റെ പേരിൽ അധിക പിഴ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയെ ബ്രിക്സിൽനിന്ന് അകറ്റുക, റഷ്യയുമായുള്ള വ്യാപാരം കുറയ്ക്കുക, യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ കൂടുതൽ വിപണി കണ്ടെത്തുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ട്രംപിന്റെ ഇത്തരം നീക്കങ്ങൾ. ഇന്ത്യ–യുഎസ് വ്യാപാരഉടമ്പടിക്കു ചർച്ചകൾ തുടരുകയാണെങ്കിലും ട്രംപിന്റെ നിലപാടുകൾ അതിനെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]