
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% താരിഫും അധിക പിഴകളും ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കകം പാകിസ്ഥാനുമായി എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതടക്കമുള്ള പുതിയ വ്യാപാര കരാര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. .
പാകിസ്ഥാന് താരിഫ് ഇളവുകള്‍ നല്‍കുന്നതും രാജ്യത്തെ എണ്ണ ശേഖരം വികസിപ്പിക്കുന്നതിനുള്ള യുഎസ് സഹായവും കരാറില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയ്ക്ക് പാക്കിസ്ഥാന് എണ്ണ വില്‍ക്കുന്ന ഒരു ദിവസം വരുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പാകിസ്ഥാനുമായുള്ള ഈ നിര്‍ണായക കരാര്‍ വരുന്നത്. പാകിസ്ഥാനുമായി ഒരു കരാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അതിലൂടെ പാകിസ്ഥാനും അമേരിക്കയും ചേര്‍ന്ന് അവരുടെ വലിയ എണ്ണ ശേഖരം വികസിപ്പിക്കുമെന്നും ഇതിനുള്ള എണ്ണക്കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് തങ്ങളെന്നും ട്രംപ് വ്യക്തമാക്കി.
നിലവില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നാണ് പാകിസ്ഥാന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ സാങ്കേതിക വൈദഗ്ധ്യത്തിന്റെയും ഫണ്ടിന്റെയും അഭാവം കാരണം വലിയതോതില്‍ ഖനനം ചെയ്യാത്ത എണ്ണ നിക്ഷേപങ്ങള്‍ പാക്കിസ്ഥാനിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ശേഖരം ഉപയോഗപ്പെടുത്തുന്നതിന് നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യം ശ്രമിച്ചുവരികയായിരുന്നു. പാകിസ്ഥാനും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച വ്യാപാരക്കരാറിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നന്ദി രേഖപ്പെടുത്തി.
ഈ കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിപ്പിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ഷെരീഫ് പറഞ്ഞു. യുഎസ്-പാകിസ്ഥാന് വ്യാപാരക്കരാര്‍ പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും സാമൂഹിക മാധ്യമങ്ങളിലൂടെ കരാര്‍ സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല.
ഊര്‍ജ്ജം, ഖനികള്‍, ധാതുക്കള്‍, ഐടി, ക്രിപ്റ്റോകറന്‍സി തുടങ്ങിയ മേഖലകളില്‍ ഗുണകരമാണ് കരാറെന്ന് പാക്കിസ്ഥാന് അവകാശപ്പെട്ടു. കണക്കുകള്‍ പ്രകാരം, 2024-ല്‍ പാകിസ്ഥാനുമായുള്ള യുഎസിന്റെ മൊത്തം വ്യാപാരം 7.3 ബില്യണ്‍ ഡോളറായിരുന്നു, ഇത് 2023ല്‍ 6.9 ബില്യണ്‍ ഡോളറായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]