
കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ അഹമ്മദ് റെസിഡൻഷ്യൽ സിറ്റിയിലെ ഒരു വാടക വീട്ടിൽ ക്രിപ്റ്റോകറൻസി ഖനനത്തിൽ ഏർപ്പെട്ട ഒരു പൗരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അമിതമായ വൈദ്യുതി ഉപയോഗത്തിനും പൊതു ഗ്രിഡിന്മേലുള്ള സമ്മർദ്ദത്തിനും കാരണമാകുന്നതിനാൽ ഈ പ്രവർത്തനം നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. ഇത് വൈദ്യുതി വിതരണത്തിന്റെ സ്ഥിരതയെ ബാധിക്കുന്നു.
ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിരീക്ഷണവും തുടർനടപടികളും തുടരാനുള്ള ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫിന്റെ നിർദ്ദേശങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പത്രക്കുറിപ്പിൽ അറിയിച്ചു. പ്രതി അടുത്തിടെ പൗരത്വം റദ്ദാക്കപ്പെട്ട
ഒരാളുടെ വീടാണ് വാടകയ്ക്ക് എടുത്തിരുന്നതെന്ന് ഫീൽഡ് അന്വേഷണങ്ങളിൽ കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ നിന്ന് അനുമതി നേടിയ ശേഷമാണ് റെയ്ഡ് നടത്തിയതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]