
തിരുവനന്തപുരം∙ തെരുവുനായ വിഷയത്തില്‍ നിലവിലുള്ള നിയമത്തിനുള്ളില്‍നിന്നു മാത്രമേ
പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളുവെന്നും സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും കൈകള്‍ എബിസിയാല്‍ ബന്ധിച്ചിരിക്കുകയാണെന്നും തദ്ദേശവകുപ്പു മന്ത്രി
. എബിസി ചട്ടങ്ങള്‍ ജനവിരുദ്ധവും അപ്രായോഗികവുമാണ്.
അതില്‍ ഇളവു വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
‘‘രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധത്തിനു വിധേയമാക്കാന്‍ എടുത്ത തീരുമാനവും ഹൈക്കോടതി പാടില്ല എന്നു പറഞ്ഞിരിക്കുകയാണ്. എട്ടാം തീയതി കേസ് പരിഗണിക്കുമ്പോള്‍ വിഷയങ്ങള്‍ എല്ലാം കോടതിക്കു മുന്നില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കും.
സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളിയും പ്രതിസന്ധിയും എന്താണെന്നും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. കേന്ദ്രസര്‍ക്കാര്‍ എബിസി ചട്ടങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ ഉള്ളതാക്കി മാറ്റിയെങ്കില്‍ മാത്രമേ പ്രശ്നത്തിനു പരിഹാരം കാണാന്‍ കഴിയൂ’’ – മന്ത്രി വ്യക്തമാക്കി.
‘‘പ്രതിദിനം കേരളത്തില്‍ 314 പേരെയാണു നായ കടിക്കുന്നത്.
ഓഗസ്റ്റില്‍ വാക്സിനേഷന് ആരംഭിക്കും. പോര്‍ട്ടബിള്‍ എബിസി സെന്റര്‍ പോലെയുള്ള പരീക്ഷണവും ആരംഭിക്കും.
വാക്സിനേഷന് എന്നതു പട്ടി കടിക്കുന്നതു തടയാനുള്ള മാര്‍ഗമല്ലെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള എബിസി ചട്ടങ്ങള്‍ അനുസരിച്ച് വന്ധ്യംകരണം നടത്തിയാല്‍ ഒരു വര്‍ഷം പരമാവധി 20,000 നായ്ക്കളെ മാത്രമേ ചെയ്യാന്‍ കഴിയൂ.
ലക്ഷക്കണക്കിനു നായ്ക്കളെ എത്ര നാള് കൊണ്ടാണ് വന്ധ്യംകരിക്കാന്‍ പറ്റുക. പ്രശ്നം എബിസി ചട്ടങ്ങളാണ്.
അല്ലാതെ സര്‍ക്കാരോ തദ്ദേശസ്ഥാപനങ്ങളോ അല്ല. ഈ ചട്ടങ്ങള്‍ വച്ച് രാജ്യത്ത് ഒരിടത്തും ചെയ്യാന്‍ കഴിയില്ല.’’ – മന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]