
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇടം നേടി മൂന്ന് ഇന്ത്യൻ താരങ്ങള്‍. ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇടം നേടി മൂന്ന് ഇന്ത്യൻ താരങ്ങള്‍.
അഞ്ചാം സ്ഥാനത്തായിരുന്ന യശസ്വി ജയ്സ്വാള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുശേഷം നിറം മങ്ങിയതോടെ എട്ടാം സ്ഥാനത്തേക്ക് വീണു. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ കാലിലെ പരിക്ക് വകവെക്കാതെ ക്രീസിലെത്തി അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്ത് ഒരു സ്ഥാനം ഉയര്‍ന്ന് ഏഴാം സ്ഥാനത്തെത്തി.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഒമ്പതാം സ്ഥാനത്താണ്. ബാറ്റിംഗ് റാങ്കിംഗില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് രവീന്ദ്ര ജഡേജയാണ്.
നാലാം ടെസ്റ്റിലെ സെഞ്ചുറിയോടെ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയ ജഡേജ 29-ാം സ്ഥാനത്തെത്തി. ഇന്ത്യക്കെതിരെ നാലാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ബെന്‍ സ്റ്റോക്സ് എട്ട് സ്ഥാനം ഉയര്‍ന്ന് 34-ാമത് എത്തി.
ഓള് റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ സ്റ്റോക്സ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് തന്നെയാണ് റാങ്കിംഗില്‍ ഒന്നാമത്.
കെയ്ന്‍ വില്യംസണ് രണ്ടാമതും ഹാരി ബ്രൂക്ക് ബ്രൂക്ക് മൂന്നാമതുമാണ്. ബൗളിംഗ് റാങ്കിംഗില്‍ രണ്ട് റേറ്റിംഗ് പോയന്റ് നഷ്ടമായെങ്കിലും ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തി.
898 റേറ്റിംഗ് പോയന്റാണ് ബുമ്രക്കുള്ളത്. ആദ്യ പത്തില്‍ മറ്റ് ഇന്ത്യൻ ബൗളര്‍മാരില്ല.
ഓള് റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി. നാലാം ടെസ്റ്റില്‍ സെഞ്ചുറിയും അഞ്ച് വിക്കറ്റും നേടിയ ഇംഗ്ലണ്ട് നായകന് ബെന്‍ സറ്റോക്സ് മൂന്ന് സ്ഥാനം ഉയര്‍ന്ന് മൂന്നാമതെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]