
ത്രില്ലറുകളും ആക്ഷന്‍ ഡ്രാമകളുമൊക്കെ കളം വാഴുന്ന കാലത്ത് കോമഡി ചിത്രങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ട്. എന്നാല്‍ അത് പ്രേക്ഷകരുമായി കണക്റ്റ് ചെയ്യണമെന്ന് മാത്രം.
പുതുകാലത്തെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പ്രയാസമാണെന്ന് സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ സമ്മതിക്കുന്ന കാര്യവുമാണ്. അതിനാല്‍ത്തന്നെ മുന്‍കാലങ്ങളേക്കാള്‍ കോമഡി ചിത്രങ്ങള്‍ കുറവാണ് ഇന്ന് തിയറ്ററുകളില്‍ എത്തുന്നത്.
സമീപകാലത്ത് തിയറ്ററുകളിലെത്തി ചിരി പൊട്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു വ്യസനസമേതം ബന്ധുമിത്രാദികള്‍. ‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് സംവിധായകന് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് എസ് വിപിന്‍ ആയിരുന്നു.
ഇപ്പോഴിതാ തിയറ്ററുകളില്‍ ചിത്രം 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്. ജൂണ്‍ 13 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്.
തിയറ്ററുകളില്‍ 49-ാം ദിനമാണ് ഇന്ന്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് അനുസരിച്ച് ചിത്രം 48 ദിവസം കൊണ്ട് നേടിയത് 13.6 കോടിയാണ്.
എന്നാല്‍ ഇന്ത്യയിലെ നെറ്റ് കളക്ഷനാണ് ഇത്. അതേസമയം കൊയ്മൊയ്യുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രത്തിന്റെ ഇന്ത്യയിലെ ഗ്രോസ് കളക്ഷന്‍ 16.02 ആണ്.
അന്‍പതാം ദിനത്തിലേക്ക് എത്തിയപ്പോഴും പ്രധാന നഗരങ്ങളില്‍ ചിത്രത്തിന് പ്രദര്‍ശനങ്ങള്‍ ഉണ്ട്. അതേസമയം ചിത്രത്തിന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്.
മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ഡ് ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍.
ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]