
ഗുവാഹത്തി ∙ അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടിട്ടും വാഹനം നിർത്താതെ കടന്നുകളഞ്ഞ അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റിലായി. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പോളിടെക്നിക് വിദ്യാർഥി സമിയുൽ ഹഖിനെയാണ് (21) നടി ഓടിച്ച കാർ ഇടിച്ചത്.
ജൂലൈ 25നായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഗുരുതര പരുക്കേറ്റ ഹഖിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
ദിസ്പുർ
സ്റ്റേഷൻ പരിധിയിലെ ദഖിൻഗാവിലായിരുന്നു വാഹനാപകടം നടന്നത്. കേസിൽ കാംരൂപ് (മെട്രോ) സിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് നടി നന്ദിനി കശ്യപിനെ ബുധനാഴ്ച രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
ഇവരെ പാൻബസാർ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ വകുപ്പ് 105 പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം nandinee_r_kashyap/Instagram എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]