

കൈവിടില്ല.. ! താങ്ങായി ഞങ്ങളുണ്ട്.!ദുരന്തമുഖത്തേക്ക് അച്ചായൻസ് ഗോൾഡ്; വയനാട് മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് മൂന്ന് ലോറി നിറയെ അവശ്യവസ്തുക്കളുമായി ടോണി വർക്കിച്ചൻ വയനാട്ടിലേക്ക്
കോട്ടയം : കൈവിടില്ല.. ! താങ്ങായി ഞങ്ങളുണ്ട്.! വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് മൂന്ന് ലോറി നിറയെ അവശ്യ വസ്തുക്കളുമായി
അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചൻ നാളെ (01/8/2024) രാവിലെ 9 ന് വയനാട്ടിലേക്ക് തിരിക്കും.
വയനാട് വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിൽ മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി കുടുംബങ്ങൾക്കാണ് സർവ്വതും നഷ്ടപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അവരും നമ്മളുടെ സഹോദരങ്ങൾ ആണെന്നും, ദുരിതത്തിൽ പെട്ടവർക്ക് സഹായമെത്തിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നും ടോണി വര്ക്കിച്ചൻ പറഞ്ഞു.
വസ്ത്രങ്ങൾ, തേയില പൊടി, പഞ്ചസാര, ബിസ്ക്കറ്റ്, അരി, പയർ വർഗങ്ങൾ, മുളക്പൊടി, വെളിച്ചെണ്ണ, കുടിവെള്ളം, സാനിറ്ററി നാപ്കിൻ, പാമ്പേഴ്സ്, പാത്രങ്ങൾ, ബക്കറ്റ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പുകൾ, 200 മെത്തകൾ തുടങ്ങി എല്ലാ അവശ്യവസ്തുക്കളും ലോറിയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]