
പല്ലെകേലെ: ശ്രീലങ്കയ്ക്കെതിരെ തുടര്‍ച്ചയായ രണ്ടാം ടി20യിലും പൂജ്യത്തിന് പുറത്തായതിന് പിന്നാലെ സഞ്ജു സാംസണെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ഇന്ന് ഇഷ്ട പൊസിഷനായ മൂന്നാം നമ്പറില്‍ കളിച്ചിട്ടും സഞ്ജു നിരാശപ്പെടുത്തി. നാല് പന്തുകള്‍ മാത്രം നേരിട്ട സഞ്ജു, ചാമിന്ദ വിക്രമസിംഗെയുടെ പന്തിലാണ് പുറത്താവുന്നത്. അനാവശ്യ ഷോട്ടിന് ശ്രമിച്ച താരം വാനിന്ദു ഹസരങ്കയ്ക്ക് ക്യാച്ച് നല്കി. കഴിഞ്ഞ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സഞ്ജു പുറത്തായിരുന്നു. ഇനിയും അവസരം നല്‍കണമെന്ന് പറയരുതെന്നാണ് ആരാധകരുടെ പക്ഷം. ഇതോടെയാണ് താരത്തിനെതിരെ ട്രോളുകള്‍ വന്നത്. കീപ്പറെന്ന നിലയിലും സഞ്ജു നിരാശപ്പെടുത്തി. കുശാല്‍ മെന്‍ഡിനെ വിക്കറ്റിന് പിന്നില്‍ രണ്ട് തവണയാണ് സഞ്ജു വിട്ടുകളഞ്ഞത്. ആദ്യം സിറാജിന്റെ പന്തിലും രണ്ടാമത് രവി ബിഷ്ണോയിയുടെ പന്തിലുമായിരുന്നു സഞ്ജുവിന്റെ ഡ്രോപ്.
എക്സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം…
ഇന്ത്യക്കെതിരെ മൂന്നാം ടി20യില്‍ ശ്രീലങ്കയ്ക്ക് 138 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ടോപ് സ്കോറര്‍ 39 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ്. റിയാന്‍ പരാഗ് 26 റണ്‍സെടുത്തു. രണ്ട് വിക്കറ്റ് വീതമെടുത്ത മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവാണ് ഇന്ത്യയെ തകര്‍ത്തത്. മലയാളി താരം സഞ്ജു സാംസണ് ഇന്നും തിളങ്ങാനായില്ല. നാല് പന്തുകള്‍ നേരിട്ട താരം റണ്‍സെടുക്കാതെ പുറത്തായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു റണ്‍സെടുക്കാതെ മടങ്ങുന്നത്.
മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. 30 റണ്‍സിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. യശസ്വി ജയ്സ്വാളാണ് (10) ആദ്യം പുറത്താവുന്നത്. തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ജയ്സ്വാള്‍. പിന്നാലെയെത്തിയ സഞ്ജുവിന് നാല് പന്ത് മാത്രമായിരുന്നു ആയുസ്. ചാമിന്ദു വിക്രമസിംഗയുടെ ബൗളിങ്ങില്‍ ഹസരങ്ക പിടിച്ച് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു പൂജ്യത്തിന് പുറത്തായി.
പിന്നാലെയെത്തിയ റിങ്കു സിങ്ങിനും (1) രണ്ട് പന്തിന്റ ആയുസ് മാത്രമാണുണ്ടായത്. 4 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മതീഷ തീക്ഷണ തിളങ്ങി. ഹരസരങ്ക രണ്ട് വിക്കറ്റും അസിത ഫെര്‍ണാണ്ടോ, രമേഷ് മെന്‍ഡിസ്, വിക്രമസിംഗ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]