
വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു; അപകടം മരണവീട്ടിൽ പോയി മടങ്ങുമ്പോൾ
കോഴിക്കോട്∙ വടകര ചോറോട് വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. പുത്തൂർ കല്യാൺ ഭവനിൽ പി.കെ.പ്രഭാവതിയാണ് (61) മരിച്ചത്.
മരണവീട്ടിൽ പോയി മടങ്ങവേ ചോറോട് കൈനാട്ടിയിൽ റെയിൽപാലം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.
മൃതദേഹം വടകര ജില്ലാ മോർച്ചറിയിലേക്ക് മാറ്റി.
വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഞായറാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭർത്താവ്: പരേതനായ ബാലൻ.
മക്കൾ: പ്രഷിദ, പ്രനീപ്. മരുമക്കൾ: രാജീവൻ.
ഭാസ്ന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]