
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കൽ നടന്നു. 13297 പേരാണ് സര്‍ക്കാര്‍ സര്‍വ്വീസിൽ നിന്ന് ഒറ്റ ദിവസത്തിൽ പടിയിറങ്ങിയത്.
ഇവരുടെ ആനുകൂല്യങ്ങൾക്കായി ആറായിരം കോടി രൂപയാണ് ധനവകുപ്പ് കണ്ടെത്തേണ്ടത്. വിശദ വിവരങ്ങൾ ഇങ്ങനെ സെക്രട്ടേറിയറ്റിൽ നിന്ന് 221 പേര്, കെ എസ് ഇ ബിയിൽ നിന്ന് പോകുന്നത് ഫീൽഡ് ജീവനക്കാരടക്ക 1022 പേര്.
വിവിധ വകുപ്പുകളിൽ നിന്നായി ഇത്തവണ സര്‍ക്കാര്‍ സര്‍വ്വീസിൽ നിന്ന് മെയ് 31 ന് പടിയിറങ്ങിയത് 13297 പേരാണ്. പങ്കാളിത്ത പെൻഷൻ വിഷയത്തിൽ അടക്കം ഇടത് സര്‍ക്കാരിന്റെ നയസമീപനങ്ങളിൽ ഇടത് അനുകൂല സര്‍വ്വീസ് സംഘടനാ നേതാക്കൾക്ക് പോലും പരിഭവം ഏറെയാണ്.
ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾക്കായി സംസ്ഥാന ഖജനാവിന് 6000 കോടി രൂപയോളം ചെലവുവരുമെന്നാണ് ധനവകുപ്പിന്റെ കണക്ക്. സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യം ഉണ്ടെങ്കിലും അക്കൗണ്ട്സ് ജനറൽ അനുവദിക്കുന്ന മുറക്ക് മാത്രമെ തുക നൽകേണ്ടതുള്ളു എന്നതിനാൽ വലിയ ബാധ്യതയാകില്ലെന്നാണ് വിലയിരുത്തൽ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]