
ബെംഗളൂരു: കർണാടകയിൽ നിരവധി വിവാദങ്ങളിൽ പെട്ട ഡി രൂപ ഐപിഎസിന് ഒടുവിൽ പ്രൊമോഷൻ. ഐജി പോസ്റ്റിൽ നിന്ന് എഡിജിപി പോസ്റ്റിലേക്ക് പ്രൊമോഷൻ നൽകി. സസ്പെൻഷനെ തുടർന്ന് ഇവരുടെ പ്രൊമോഷൻ തടഞ്ഞ് വച്ചിരിക്കുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ടതിന് രൂപ മുൻപ് അച്ചടക്ക നടപടി നേരിട്ടിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ ക്യാബിനിൽ ഫയൽ കൊണ്ടുവച്ച് കുടുക്കാൻ ശ്രമിച്ചെന്ന് രൂപയുടെ ജൂനിയറായ വർതിക കട്ടിയാർ ഐപിഎസ് ആരോപിച്ചിരുന്നു. ഈ പരാതിയിൽ ഡി രൂപയെ സംസ്ഥാന സർക്കാർ ഇന്റലിജൻസ് വിഭാഗത്തിൽ നിന്ന് സ്ഥലം മാറ്റിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]