
പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞു; ഹരിപ്പാട് യുവാവ് മരിച്ചു
ആലപ്പുഴ∙ ഹരിപ്പാട് പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്. സംസ്ഥാനത്ത് ഇന്നലെ മഴക്കെടുതിയിൽ 8 പേരാണ് മരിച്ചത്.
4 പേരെ കാണാതായി. വിഴിഞ്ഞത്തുനിന്നു കടലിൽ പോയ 9 മത്സ്യത്തൊഴിലാളികൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
വിഴിഞ്ഞം സ്വദേശി റോബിൻസണിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ പോയ റോബിൻസൺ, ഡേവിഡ്സൺ, ദാസൻ, യേശുദാസൻ എന്നിവരും ലാസറിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ പോയ ജോസഫ്, ജോണി, മത്യാസ്, മുത്തപ്പൻ എന്നിവരെയുമാണ് കാണാതായത്.
ഇവർക്കായി തീരം ആശങ്കയോടെ കാത്തിരിക്കുകയാണ്. ഇതു കൂടാതെ വള്ളം മറിഞ്ഞു കാണാതായ സ്റ്റെല്ലസിന്റെ മടങ്ങി വരവിനായും തീരം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]