ദില്ലി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്കിൽ ഇടിവ്. കഴിഞ്ഞ നാല് കൊല്ലത്തിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണ് 2024 – 2025 സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്.
2023 – 24 സാമ്പത്തിക വർഷം 9.2 ശതമാനം വളർച്ചയാണ് ജി ഡി പിയിലുണ്ടായത്. 2024 – 25 സാമ്പത്തിക വർഷത്തെ നാലാം പാദ വളർച്ചാ നിരക്ക് 7.4 ശതമാനമാണെന്നും കേന്ദ്ര സാറ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അറിയിച്ചു.
നിർമ്മാണ രംഗത്താണ് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത്. 9.4 പോയിന്റ് വളർച്ചയാണ് നിർമ്മാണ രേഖയിലുണ്ടായത്.
പൊതുഭരണം, പ്രതിരോധം, മറ്റ് സേവന മേഖലകൾ എന്നിവ 8.9 പോയിന്റ് വളർന്നു. ആഗോള സാമ്പത്തിക രംഗത്തെ വിവിധ പ്രതിസന്ധികളാണ് കഴിഞ്ഞ വർഷങ്ങളെക്കാൾ നിരക്ക് കുറയാൻ കാരണം.
എന്നാൽ 6.5 ശതമാനം നിരക്ക് എന്നത് നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ടതാണെന്ന് കേന്ദ്രം വ്യക്തമാക്കി. അടുത്ത 30 വർഷം ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

