

മോഷ്ടിച്ച വാഹനത്തിലെത്തി സ്വർണക്കട കൊള്ളയടിക്കുന്ന മായാവി പിടിയിൽ: സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അകത്താക്കി.
പാലക്കാട് :ചന്ദ്രനഗറിൽ റോഡരുകിൽ ഹെൽമറ്റ് വിൽപ്പന നടത്തുന്നയാളുടെ സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് കിഴക്കേത്തല വാണിയംകുളം ഒറ്റപ്പാലം സ്വദേശി വെങ്കിടേഷ് എന്ന മായാവി വെങ്കിടേഷിനെ പാലക്കാട് കസബ പൊലീസ് അറസ്റ്റു ചെയ്തത്.
സ്കൂട്ടർ മോഷണം നടത്തിയ ശേഷം ശ്രദ്ധിക്കാത്ത ഭാഗങ്ങളിൽ മാറ്റി വക്കുകയും തൊട്ടടുത്ത ദിവസം ചെറിയ സ്വർണ്ണക്കടയുടെ വാതിൽ തുറന്ന് ഡിസ്പ്ലേക്കായി വയ്ക്കുന്ന സ്വർണ്ണമാല എടുത്ത് വേഗത്തിൽ വാഹനത്തിൽ രക്ഷപ്പെടുകയാണ് വെങ്കിടേഷ് ചെയ്തത്. കഴിഞ്ഞ 4 മാസമായി സമാന രീതിയിൽ സ്കൂട്ടർ മോഷ്ടിച്ച ശേഷം സ്വർണ്ണക്കടയിൽ കളവ് നടത്തിവരികയായിരുന്നു.
ഒറ്റപ്പാലം ,പഴയന്നൂർ, പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ട്. മുഖം മാസ്ക് ധരിച്ച് ഹെൽമെറ്റ് അഴിക്കാതെയുമാണ് കളവിനെത്തുന്നത്. വീണ്ടും ഒരു സ്വർണ്ണക്കട നോക്കി വച്ച ശേഷം കളവിനായി വരുന്ന സമയത്താണ് പ്രതിയെ കസബ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ഓൺലൈൻ ഗെയിം കളിച്ച് ലക്ഷങ്ങൾ നഷ്ടമായപ്പോൾ തോന്നിയതാണ് മോഷണമെന്ന് പ്രതി സമ്മതിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ഇന്നലെ പാലക്കാട് സൗത്ത് സ്റ്റേഷൻ പരിധിയിലെ സുൽത്താൻപേട്ട ഭാഗത്ത് പ്രവർത്തിക്കുന്ന ശ്രീരാജ് ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച മാലയും പ്രതിയുടെ കയ്യിൽ നിന്നും ലഭിച്ചിട്ടുണ്ട്. മോഷണം നടത്തിയ സ്കൂട്ടറും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐ പി എസ്, എസ്പി അശ്വതി ജിജി ഐ പി എസ് എന്നിവരുടെ നിർദ്ധേശാനുസരണം കസബ ഇൻസ്പെക്ടർ വി വിജയരാജൻ, എസ് ഐ ബാബുരാജ്, ജതി.എ,ഷാഹുൽഹമിദ്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജീദ്.ആർ,ജയപ്രകാശ്. എസ്, പ്രിൻസ്, സി പി ഒ മാരായ ബാലചന്ദ്രൻ ,അശോക്, തുടങ്ങിയവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടുകയും മോഷണം നടത്തിയ മുതൽ കണ്ടെത്തുകയും ചെയ്തത്. പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]