
പേവിഷബാധയേറ്റ് എട്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കുടുംബം: നായ ആക്രമിച്ചെന്ന് പറഞ്ഞിട്ടും ചികിത്സ ലഭിച്ചില്ല ഹരിപ്പാട്: പേ വിഷബാധയേറ്റു എട്ടു വയസുകാരനായ ദേവനാരായണൻ മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. നായ ആക്രമിച്ചെന്ന് പറഞ്ഞിട്ടും കുത്തിവെപ്പ് എടുത്തില്ലെന്ന് കുടുംബം പറയുന്നു.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടും വേണ്ട ചികിത്സ നൽകിയില്ല.
കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വയറിന്റെ താഴ്ഭാഗത്ത് ഒരു പാടുണ്ടായിരുന്നു. ഇത് നായ ആക്രമിച്ചതാണെന്ന് വീട്ടുകാർ പറഞ്ഞിരുന്നു.
എന്നാൽ കല്ല് കൊണ്ടാതായിരിക്കും എന്നാണ് ഡോക്ടർമാർ മറുപടി പറഞ്ഞത്. വേണ്ട
ചികിത്സയോ പരിചരണമോ കുട്ടിക്ക് ലഭ്യമായില്ലെന്ന് കുടുംബം പറയുന്നു. വേദന സംഹാരി ഗുളിക നൽകി കുട്ടിയെ പറഞ്ഞുവിടുകയായിരുന്നു.
ഏപ്രിൽ 21നാണ് സംഭവം ഉണ്ടായത്. വീടിന്റെ മുന്നിൽ വെച്ച് സഹോദരിയെ നായ ആക്രമിക്കാൻ എത്തിയപ്പോൾ അതിനെ തടയാനാണ് ദേവനാരായണൻ ഇറങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പേവിഷബാധയുടെ ലക്ഷണങ്ങൾ കുട്ടി കാണിക്കുന്നുണ്ടായിരുന്നു. വണ്ടാനം മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇന്നലെ ഉച്ചയോടെ മരിച്ചു.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]