
എച്ച്എഎൽ രഹസ്യസ്വഭാവമുള്ള സാങ്കേതിക വിദ്യ റഷ്യൻ ഏജൻസിക്ക് കൈമാറിയിട്ടില്ല; റിപ്പോർട്ട് തള്ളി കേന്ദ്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ റഷ്യക്ക് ആയുധങ്ങൾ നൽകുന്ന, കരിമ്പട്ടികയിൽപ്പെടുത്തിയ ഏജൻസിക്ക് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) രഹസ്യസ്വഭാവമുള്ള സാങ്കേതിക വിദ്യ കൈമാറിയെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെതിരെയാണ് മന്ത്രാലയം രംഗത്തെത്തിയത്. ആരോപണത്തിൽ ഇതുവരെയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് പ്രതികരിച്ചിട്ടില്ല.
തെറ്റിദ്ധരിപ്പിക്കുന്നതും അവാസ്തവവുമായ വാർത്തയാണ് ഇതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ വിവാദത്തിന് അവസരമൊരുക്കുന്ന രീതിയിൽ വിഷയം കെട്ടിച്ചമയ്ക്കുകയാണെന്നും വസ്തുതകൾ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രാലയം ആരോപിച്ചു. ‘‘എച്ച്എഎൽ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണ് കരാറിൽ ഏർപ്പെട്ടത്. രാജ്യത്തിന്റെ ചട്ടക്കൂടിനകത്തു നിന്നാണ് കമ്പനി പ്രവർത്തിക്കുന്നത്. മാധ്യമസ്ഥാപനങ്ങൾ ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുമ്പോൾ അടിസ്ഥാനപരമായ ജാഗ്രത പാലിക്കണം. എന്നാൽ ഈ റിപ്പോർട്ടിന്റെ കാര്യത്തിൽ അതുണ്ടായില്ല’’. –വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
മാർച്ച് 28 നാണ് ന്യൂയോർക്ക് ടൈംസ് എച്ച്എഎലിനെതിരെയുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. ബ്രിട്ടിഷ് എയ്റോസ്പേസ് നിർമാതാക്കളായ എച്ച്ആർ സ്മിത്തിൽനിന്നു ലഭിച്ച ട്രാൻസ്മിറ്ററുകൾ, കോക്ക്പിറ്റ് ഉപകരണങ്ങൾ, മറ്റ് രഹസ്യസ്വഭാവമുള്ള സാങ്കേതികവിദ്യകൾ എന്നിവ എച്ച്എൽഎൽ റഷ്യക്ക് കൈമാറിയെന്നായിരുന്നു റിപ്പോർട്ടിലെ ആരോപണം.