
പത്തനംതിട്ട: നാളെ മുതൽ ജോലിയിൽ പ്രവേശിക്കുമെന്ന് സി പി എം പത്തനംതിട്ട ഏരിയ സെക്രട്ടറിയുടെ ഭീഷണി നേരിട്ട നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ്. അണികളിൽ നിന്ന് പ്രശ്നമൊന്നും ഉണ്ടാകില്ലെന്ന് ഏരിയാ സെക്രട്ടറി എം വി സഞ്ജു ഉറപ്പു നൽകി. നികുതി കുടിശ്ശിക അടയ്ക്കാമെന്നും ഏരിയാ സെക്രട്ടറി അറിയിച്ചെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു.
നികുതി കുടിശ്ശിക ചോദിച്ചതിന് ഓഫീസിൽ കയറി വെട്ടുമെന്ന ഏരിയാ സെക്രട്ടറിയുടെ ഭീഷണി വിവാദമായിരുന്നു. ഭീഷണിക്ക് പിന്നാലെ വില്ലേജ് ഓഫീസർ ജോസഫ് ജോർജ് അവധിയിൽ പ്രവേശിച്ചിരുന്നു. ഉദ്യോഗസ്ഥൻ കൈക്കൂലിക്കാരനാണ് എന്നായിരുന്നു സിപിഎം ആരോപണം.
സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും സ്ഥലംമാറ്റം വേണമെന്നും ആവശ്യപ്പെട്ടാണ് നേരത്തെ വില്ലേജ് ഓഫീസർ രംഗത്ത് എത്തിയത്. പത്തനംതിട്ട ജില്ലാ കളക്ടർക്ക് നൽകിയ അവധി അപേക്ഷയിലാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. നാരങ്ങാനം വില്ലേജ് ഓഫീസിൽ ഇനി ജോലി ചെയ്യാൻ ഭയമാണെന്നാണ് ജോസഫ് ജോർജ് പറഞ്ഞത്. ഭീഷണി ഫോൺ കോളുകൾ വന്നെന്ന വില്ലേജ് ഓഫീസറുടെ പരാതി കളക്ടർ പൊലീസിന് കൈമാറിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]