
കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാൻ വിവാദത്തിൽ മൗനം വെടിഞ്ഞ് ഫെഫ്ക. എമ്പുരാൻ വിവാദം നിർഭാഗ്യകരമാണെന്നും മോഹൻലാലിനും പൃഥിരാജിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിമർശനം പ്രതിഷേധാർഹമാണെന്നും സംഘടന പറഞ്ഞു. സിനിമയെ വിമർശിക്കുന്നത് സ്വാഗതം ചെയ്യുന്നു. എന്നാൽ അത് വ്യക്തി അധിക്ഷേപവും, ഭീഷണിയും ചാപ്പ കുത്തലുമാകരുത്. എല്ലാ എമ്പുരാൻ ചലച്ചിത്ര പ്രവർത്തകരെയും ഫെഫ്ക ചേർത്തു നിർത്തുന്നുവെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]