
‘ഭാര്യ വാഹനത്തിൽനിന്ന് ഇറങ്ങിപ്പോയി; പിന്നാലെ ദേഷ്യത്തിൽ അമിതവേഗത്തിലെത്തി’: അപകടത്തിൽ ഡ്രൈവർക്കായി തിരച്ചിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ വർക്കലയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് അമ്മയും മകളും മരിച്ച സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർക്കായി തിരച്ചിൽ. ഉത്സവം കഴിഞ്ഞു നടന്നു തിരികെ വരികയായിരുന്ന പേരേറ്റിൽ സ്വദേശികളായ രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. വർക്കലയിൽനിന്നു കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അമിതവേഗത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറിയത്.
അപകടത്തിനു പിന്നാലെ ഡ്രൈവർ വാഹനത്തിൽനിന്ന് ഇറങ്ങിയോടി. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്തിൽനിന്നു മദ്യക്കുപ്പികൾ കണ്ടെടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെ വർക്കല– ആറ്റിങ്ങൽ റോഡിൽ കൂട്ടിക്കട ഭാഗത്തുവച്ചായിരുന്നു അപകടം. അപകടത്തിനു തൊട്ടുമുൻപ് സ്കൂട്ടറിൽ വന്ന ഒരു യുവാവിനെയും ഒരു കാറിലും വാഹനം ഇടിച്ചിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ സമീപത്തെ വീടിന്റെ മതിലും ഗേറ്റും ഉൾപ്പെടെ തകർന്നു. അപകടം നടക്കുന്നതിനു മുൻപ് മറ്റൊരു ജംക്ഷനിൽ വച്ച് മറ്റൊരാളുമായി ഡ്രൈവർ വഴക്കിട്ടിരുന്നെന്നും ഇതിനു ശേഷം ഇയാളുടെ ഭാര്യ വാഹനത്തിൽനിന്ന് ഇറങ്ങി പോയെന്നും ഒരു നാട്ടുകാരൻ പറഞ്ഞു. ഇതിന്റെ ദേഷ്യത്തിലാണ് വാഹനം അമിതവേഗത്തിൽ ഓടിച്ചു വന്നതെന്നും നാട്ടുകാരൻ പറഞ്ഞു. ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.