
തിരുവനന്തപുരം: 157 നഴ്സിങ് കോളജുകൾ കേന്ദ്രം അനുവദിക്കുമ്പോൾ ഒന്നു പോലും കേരളത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ വലിയ വിഷമം ഇല്ല. എയിംസ് പോലും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. ഓരോ വർഷവും കേന്ദ്രത്തിനോട് ചോദിക്കുന്നുണ്ടെന്നും എയിംസിനുള്ള മാനദണ്ഡം നോക്കിയാൽ അർഹതയില്ലെന്ന് ആരും പറയില്ലെന്നും നമുക്ക് കാത്തിരിക്കാം എന്നല്ലാതെ എന്തു ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെട്ടയം ശാരദാ നേഴ്സിങ് കോളേജ് ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും ദയാവയിപ്പിൻ്റെ പ്രതീകമായിട്ട് ആണ് നഴ്സുമാരെ കാണുന്നത്. കോവിഡ് സമയത്ത് സ്വജീവൻ പോലും പണയം വെച്ച് പ്രവർത്തിച്ചവരാണ് നഴ്സുമാർ. നിപാ കാലത്തും ഇത്തരം പ്രവർത്തനം നാം കണ്ടു. അതിനുദാഹരമാണ് സിസ്റ്റർ ലിനി. കേരളത്തിലെ നഴ്സുമാരുടെ സേവനം ലോകോത്തരമാണ്. സർക്കാർ ശ്രദ്ധേയമായ ഇടപെടൽ നഴ്സിങ് റിക്രൂട്ട്മെന്റിൽ അടക്കം നടത്തുന്നു. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നഴ്സിങ് സീറ്റുകളിൽ സംവരണം ഏർപ്പെടുത്തിയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]