മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
വളരെയധികം ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്തു തീർക്കും. ബന്ധുക്കളുമായി ഒത്തുകൂടും
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം1/2)
അനാവശ്യ ചെലവുകൾ വന്നു ചേരാം. ചെറിയ യാത്രകൾക്കും സാധ്യതയുണ്ട്. സമാധാനം കുറഞ്ഞ ദിവസമാണ്.
മിഥുനം:-(മകയിരം 1/2 , തിരുവാതിര, പുണർതം 3/4)
ആവശ്യങ്ങൾ ചോദിച്ചു നേടിയെടുക്കാൻ കഴിയും.
പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം) സ്വന്തമായി ചെയ്യുന്ന കാര്യങ്ങൾ എല്ലാം വിജയിക്കും. ബിസിനസ്സിൽ പുരോഗതി ഉണ്ടാകും.
സന്തോഷമുള്ള ദിവസമാണ്. ചിങ്ങം:-(മകം. പൂരം, ഉത്രം1/4) ഭാഗ്യമുള്ള ദിവസമാണെന്ന്.
മനസമാധാനം നിലനിൽക്കും. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും.
കന്നി:- (ഉത്രം3 /4 , അത്തം, ചിത്തിര 1/2) പല കാര്യങ്ങളും പ്രതീക്ഷിക്കുന്നത് പോലെ നടക്കില്ല. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല.
തുലാം:-(ചിത്തിര 1/2 , ചോതി, വിശാഖം 3/4) ഔദ്യോഗിക ചർച്ചകൾ വിജയകരമാകും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. ആരോഗ്യം ശ്രദ്ധിക്കുക.
വൃശ്ചികം:-(വിശാഖം 1/4, അനിഴം, തൃക്കേട്ട) അനാവശ്യ ടെൻഷനുകൾ ഉണ്ടാവും. ശത്രുക്കളിൽ നിന്നും ഉപദ്രവം പ്രതീക്ഷിക്കു ക.
ബന്ധുക്കളുടെ സഹായം ലഭിക്കും. ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4) പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കുന്ന ദിവസമാണ്.
എതിരാളികളെ കൊണ്ടുപലും നേട്ടങ്ങൾ ഉണ്ടാവും. മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2) കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും.
നീണ്ട യാത്രകൾക്കും സാധ്യതയുണ്ട്.
പുതിയ വാഹനം സ്വന്തമാക്കും. കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും.
എ തിരാളികളുമായി രമ്യതയിൽ എത്തിച്ചേരും. നിയമ കാര്യങ്ങൾ അനുകൂലമാകും.
മീനം:- (പൂരുരുട്ടാതി 1/4 ,ഉത്രട്ടാതി, രേവതി) പുതിയ വിഷയങ്ങൾ പഠിക്കാൻ ആരംഭിക്കും. പൂർത്തിയാക്കാൻ സാധിക്കാതിരുന്ന ചർച്ചകൾ വിജയിപ്പിക്കും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫോൺ നമ്പർ: 9846033337)
.
…
FacebookTwitterWhatsAppTelegram

