
പത്തനംതിട്ട: വിചാരണ തുടങ്ങി 12ാം നാളില്‍, കോടതി വിധി. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതിയാണ് ചരിത്രം സൃഷ്ടിച്ചത്. 85 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍, അരുവാപ്പുലം സ്വദേശി ശിവദാസനു 15 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ പുതിയ ഏടായി വിശേഷിപ്പിക്കാവുന്നതാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിലെ വിധി. അതിവേഗ സ്പെഷ്യൽ കോടതി എന്ന പേര് അന്വര്‍ത്ഥമാക്കുയാണ് ഇവിടെ. ഏറെ നാള് നീണ്ടുപോയേക്കാമായിരുന്ന വിചാരണ ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയാണ് – ജഡ്ജി ഡോണി തോമസ് വർഗീസ് വിധി പറഞ്ഞത്. പ്രോസിഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിച്ചതടക്കം നടപടി കൾക്ക് അതിവേഗം ആയിരുന്നു.
85 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. കോന്നി പൊലീസ് 2022 ൽ രജിസ്റ്റർ ചെയ്തതായിരുന്നു കേസ്. അരുവാപ്പുലം സ്വദേശി ശിവദാസന്‍ – മേയ് 10 ന് പകൽ വീട്ടിൽ കയറി 85 കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കുറ്റപത്രം. അംഗനവാടി ജീവനക്കാരിയോടാണ് സംഭവത്തെപ്പറ്റി വയോധിക വെളിപ്പെടുത്തിയത്. തുടർന്ന് കോന്നി പൊലീസ് വിവരം അറിയുകയും കേസെടുക്കുകയുമായിരുന്നു.
ഏഴാം ക്ലാസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; യുവാവിന് 61 വർഷം കഠിനതടവ് ശിക്ഷ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]