
തിരുവനന്തപുരം: ആറ്റിങ്ങലിൽ പൊട്ട കിണറ്റിൽ വീണ യുവാക്കളെ രക്ഷിച്ചു. ആറ്റിങ്ങൽ കാട്ടുമ്പുറം കാട്ടുവിള വീട്ടിൽ നിഖിൽ (19), നിതിൻ (18) പുത്തൻവിള വീട്ടിൽ രാഹുൽ രാജ് (18) എന്നിവർ ആണ് കിണറ്റിൽ വീണത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. ഒരാള്‍ കിണറ്റിൽ അകപെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേ കൂടെ ഉളളവർ കൂടി കിണറ്റിൽ വീഴുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും സാധ്യമല്ലാതെ വന്നതോടെ ഫയർഫോഴ്സിന്റെ സഹായം തേടി. ഫയർ ഫോഴ്സ് എത്തി മൂവരെയും കരയ്ക്ക് എത്തിക്കുകയായിരുന്നു. കിണറ്റിൽ നിന്നും രക്ഷിച്ച ഇവരെ ആറ്റിങ്ങൽ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ നിതിൻ, രാഹുൽ രാജ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യാം.
Last Updated Mar 30, 2024, 5:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]