

ശമ്പളം, പെൻഷൻ എന്നിവയിൽ ആശങ്ക വേണ്ട ; ഒന്നാം തീയതി വിതരണം നടക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ശമ്പളം, പെൻഷൻ എന്നിവയിൽ ആശങ്ക വേണ്ടെന്നും ഒന്നാം തീയതി വിതരണം നടക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം ജില്ലാ ട്രഷറി സന്ദർശിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ മാസം ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നത് വൈകിയിരുന്നു.
മാർച്ചിൽ 26,000 കോടി രൂപ ഖജനാവിൽനിന്ന് വിവിധ മേഖകളിൽ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും സർക്കാർ പണം മുടക്കിയിട്ടുണ്ട്. കടമെടുപ്പ് പരിധി സംബന്ധിച്ച് സുപ്രീം കോടതിയുടെ ഇടക്കാല വിധി വന്നിട്ടില്ല.
വിധിയെ സംസ്ഥാനം പ്രതീക്ഷയോടെ കാണുന്നു. കടമെടുപ്പ് പരിധിയിൽ കേന്ദ്രം വെട്ടിക്കുറവ് വരുത്തിയത് സംസ്ഥാനത്തെ ബാധിച്ചു. കെഎസ്ആർടിസിക്ക് അടക്കം എല്ലാ മേഖലകളിലും പണം നൽകിയെന്നും മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]