
ബാലരാമപുരം : ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. പൂജപ്പുര മഹിളാ മന്ദിരത്തിൽ റൂറൽ എസ്.പി എസ്.കെ. സുദർശന്റെ നേതൃത്വത്തിലാണ് ശ്രീതുവിനെ ചോദ്യം ചെയ്യുന്നത്. അതേസമയം കേസിലെ പ്രതിയായ അമ്മാവൻ ഹരികുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റി. ഹരികുമാറിനു വേണ്ടി കോടതിയിൽ അഭിഭാഷകർ ആരും ഹാജരായില്ല. ഹരികുമാറിനെ വീണ്ടും ചോദ്യം ചെയ്യാൻ ബാലരാമപുരം പൊലീസ് നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. വൈകിട്ട് പ്രതിയുമായി കൃത്യം നടന്ന വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു
ഹരിയ്ക്ക്(25) മാനസികാസ്ഥ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. താനാണ് കൃത്യം ചെയ്തതെന്ന് പ്രതി പറയുന്നുണ്ട്. എന്നാൽ എന്തിനാണ് കൊന്നതെന്ന് വ്യക്തമായി പറയുന്നില്ല. എന്തിന് കൊലപ്പെടുത്തിയതെന്ന് ചോദിച്ചപ്പോൾ അറിയില്ല എന്നായിരുന്നു ഉത്തരം. ചോദ്യം ആവർത്തിച്ചപ്പോൾ, പരസ്പരം ബന്ധമില്ലാത്ത മറുപടികൾ നൽകി. ഉൾവിളി കൊണ്ടാണ് കൊലപാതകം ചെയ്തെന്ന് പറഞ്ഞു, പിന്നീടത് മാറ്രി. സഹോദരി ശ്രീതുവിനെക്കുറിച്ച് ചോദിച്ചപ്പോഴും പരസ്പരം ബന്ധമില്ലാത്ത മറുപടികളായിരുന്നു. ഹരിയ്ക്ക് മാനസികാസ്വസ്ഥ്വമുണ്ടെന്ന് കുടുംബം പറഞ്ഞിരുന്നതായും പൊലീസ് വെളിപ്പെടുത്തി.ഇടയ്ക്ക് കരയും,പിന്നീട് ചിരിക്കും.ചോദ്യം ചെയ്തു കഴിയുമ്പോൾ പൊലീസിനോട് തട്ടികയറും.വെള്ളമല്ലാതെ മറ്റൊന്നും കഴിക്കുന്നില്ല.
തിരുവനന്തപുരം റൂറൽ എസ്.പി കെ.എസ്.സുദർശൻ,നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.ഷാജി ബാലരാമപുരം എസ്.എച്ച്.ഒ ധർമ്മജിത്ത് പി.എസ് എന്നിവരടങ്ങുന്ന സംഘമാണ് ഹരിയെ ചോദ്യം ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]