
തിരുവനന്തപുരം: ഫെബ്രുവരി മുതൽ ഉപഭോക്താക്കൾക്ക് വൈദ്യുത ചാർജിൽ നേരിയ ആശ്വാസം. ഫെബ്രുവരി ഒന്നു മുതൽ യൂണിറ്റിന് 90 പൈസ നിരക്കിൽ വൈദ്യുതി ചാർജ് കുറയുമെന്ന് കെ.എസ്. ഇഉ,.ബി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ഇന്ധന സർചാർജ് ഇനത്തിലാണ് കുറവ് ലഭിക്കുക. ഈ മാസം വരെ 19 പൈസയായിരുന്നു സർചാർജ് ഇനത്തിൽ പിരിച്ചിരുന്നത്. ഇതിൽ 10 പൈസ വൈദ്യുതി ബോർഡ് സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതുമാണ്.
2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അധികമായി ചെലവായ തുക ഈടാക്കാൻ റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസ സർചാർജ് ഈ മാസം അവസാനിക്കും. അതിനാലാണ് ബില്ലിൽ 9 പൈസ കുറയുന്നത്. അതേസമയം വൈദ്യുതി സർചാർജായി യൂണിറ്റിന് 10 പൈസ ഫെബ്രുവരിയിലും ഈടാക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയുണ്ടായത് കണക്കിലെടുത്താണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]