
.news-body p a {width: auto;float: none;}
വയലൻസിന് പുതിയ മാനങ്ങൾ നൽകിയാണ് മാർക്കോ തിയേറ്ററുകളിലെത്തിയത്. വയലൻസിന്റെ അതിപ്രസരമുണ്ടായിട്ടും വമ്പൻ വിജയമാണ് ഉണ്ണി മുകുന്ദൻ നായകനായ ഈ ചിത്രം റിലീസ് ചെയ്ത എല്ലാ ഭാഷകളിലും നേടിയത്. ഇപ്പോഴിതാ മാർക്കോയ്ക്ക് സ്പൂഫ് ഒരുക്കിയിരിക്കുകയാണ് കുറച്ച് യുവാക്കൾ. മാർക്കോയെ വെല്ലുന്നു എന്നാണ് വീഡിയോ കണ്ട് പലരും അഭിപ്രായപ്പെടുന്നത്. ഹിന്ദിയിൽ നിന്നാണ് സ്പൂഫ് ഒരുക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് എത്തിയത്. ഡിസംബർ 20 ന് ആയിരുന്നു ചിത്രത്തിന്റെ തിയേറ്റർ റിലീസ്. സോണി ലിവിലൂടെയാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 14 ആണ് ഒടിടി റിലീസ് തീയതി. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകളും ഫെബ്രുവരി 14 മുതൽ സോണി ലിവിൽ കാണാനാവും. ഇതുവരെ 115 കോടിയോളം രൂപയാണ് മാർക്കോ തിയേറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത്.