
ചെന്നൈ: ഫെബ്രുവരി ഒന്ന് മുതൽ നിരക്ക് വർദ്ധിപ്പിക്കുമെന്ന് ചെന്നൈയിലെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ യൂണിയൻ അറിയിച്ചു. സർക്കാർ മുന്നറിയിപ്പ് ലംഘിച്ചുകൊണ്ടാണ് യൂണിയനുകളുടെ തീരുമാനം. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നാൽ നഗരവാസികൾ വലിയ പ്രതിസന്ധിയിലേക്ക് കടക്കും. 1.8 കിലോ മീറ്റർ വരെയുള്ള യാത്രയ്ക്ക് 50 രൂപയും തുടർന്നുള്ള ഓരോ കിലോ മീറ്ററിന് 18 രൂപയും ഈടാക്കാനാണ് യൂണിയനുകളുടെ തീരുമാനം. ഇതോടൊപ്പം രാത്രി സമയത്ത് ഇത് 50 ശതമാനം വർദ്ധിപ്പിക്കാനും തീരുമാനിച്ചു.
നിലവിൽ സർക്കാർ 25 രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് ഈടാക്കാൻ അനുമതി നൽകിയിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. പുതിയ നിരക്ക് ഈടാക്കുകയും സർക്കാർ ചട്ടം ലംഘിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. ഓട്ടോകൾ പിടിച്ചെടുക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. സർക്കാർ അനുമതി നൽകാതെ ഓട്ടോ നിരക്ക് വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം, ഇപ്പോൾ തന്നെ ചെന്നൈയിലെ ഓട്ടോ ഡ്രൈവർമാർ തോന്നുന്ന പൈസയാണ് വാങ്ങുന്നതെന്ന് നഗരവാസികൾ പറയുന്നു. 25 രൂപ നൽകേണ്ടിടത്ത് ഇപ്പോൾ തന്നെ 40 രൂപയാണ് വാങ്ങുന്നത്. എല്ലാ ഓട്ടോയിലും മീറ്റർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ഉപയോഗിക്കാറില്ലെന്നും നഗരവാസികൾ പറയുന്നു. ഇതിനിടെ, കമ്പനികൾ അധിക കമ്മിഷൻ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒല, യൂബർ ഡ്രൈവർമാർ നാളെ മുതൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]