ബാലരാമപുരം: രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ ഒറ്റയ്ക്കാണെന്ന് കരുതുന്നില്ലെന്ന് അയൽവാസികൾ. തങ്ങളാരും കണ്ടില്ലെങ്കിലും കുഞ്ഞിന്റെ അമ്മയ്ക്കോ അമ്മൂമ്മയ്ക്കോ കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന് അയൽവാസികൾ പറയുന്നു.
‘ഹരികുമാർ കുട്ടികളെ ഉപദ്രവിക്കുന്നത് ഞാൻ കണ്ടിട്ടില്ല. കുട്ടികളോട് വലിയ സ്നേഹമായിരുന്നു. മാമനെന്നൊക്കെ വിളിച്ച് കുട്ടികൾ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ശ്രീതുവും ശ്രീതുവിന്റെ അമ്മയും ഹരികുമാറും കുട്ടികളുമൊക്കെ ഒന്നിച്ച് പുറത്തുപോകുന്നത് കണ്ടിട്ടുണ്ട്. ഒറ്റയ്ക്ക് പോകുന്നത് അങ്ങനെ കണ്ടിട്ടില്ല. കുടുംബത്തിന് സാമ്പത്തിക പ്രശ്നമുണ്ട്. ഇവൾക്ക് ദേവസ്വം ബോർഡിൽ ജോലി കിട്ടി. മാസം ഒരു ലക്ഷത്തിൽ കൂടുതൽ വരുമാനമുണ്ടെന്നാണ് അവർ പറഞ്ഞോണ്ട് നടന്നത്. ശ്രീതുവിന്റെ അമ്മ രാഗിണി ചേച്ചിയും അത് പറഞ്ഞിട്ടുണ്ട്. ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ വരെ ഓരോരുത്തരുടെയടുത്തുനിന്ന് വാങ്ങിച്ചിട്ടുണ്ട്.’- പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞു.
‘കടം വാങ്ങിയവരൊന്നും ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. നാളെ തരാമെന്ന് ഈ കുട്ടി പറയും. അവരങ്ങ് പോകും അത്രയേയുള്ളൂ. കള്ളം നന്നായി പറഞ്ഞിട്ടുണ്ട്. അച്ഛന്റെ കാലിന്റെ ഫോട്ടോയെടുത്ത് കാശ് കൊടുക്കാനുള്ളയാൾക്ക് അയക്കും. ഇന്ന ആശുപത്രിയിലാണെന്നൊക്കെ ശ്രീതു പറയും.’- മറ്റൊരു നാട്ടുകാരി പറഞ്ഞു. ഹരികുമാർ നാട്ടുകാരോടൊക്കെ സഹകരണമുള്ളയാളാണെന്നും നാട്ടുകാർ പറയുന്നു.
കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജനാണ് ഹരികുമാർ. താൻ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]