ന്യൂഡൽഹി: 2047ൽ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കൾ വികസിത രാജ്യത്തിന്റെ ഗുണഭോക്താക്കളാകുമെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും മഹാലക്ഷ്മി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വർഷം പൂർത്തിയാക്കി എന്നത് അഭിമാനകരമാണ്. രാജ്യത്തെ ജനങ്ങൾ മൂന്നാമതും അവസരം തന്നു. അതിൽ ആദ്യത്തെ സമ്പൂർണ ബഡ്ജറ്റാണിത്. പുതിയ ഊർജവും പുതിയ വിശ്വാസവും നൽകുന്ന ബഡ്ജറ്റായിരിക്കും. നിർണായക ബില്ലുകൾ ഈ സമ്മേളനത്തിലുണ്ട്. പരിഷ്കാരങ്ങൾക്ക് ശക്തി പകരുകയാണ് ലക്ഷ്യം. 2047ൽ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്കരിക്കും. യുവാക്കൾ ഭാവിയിൽ വികസിത ഇന്ത്യയുടെ ഗുണഭോക്താക്കളാകും’, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യം വികസന പാതയിലാണെന്നാണ് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞത്. എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാനായി 1.75 ലക്ഷം ആരോഗ്യമന്ദിരങ്ങൾ നിർമിക്കും. അർബുദം വ്യാപിക്കുന്ന സാഹചര്യത്തിൽ മരുന്നുകളുടെ തീരുവ ഒഴിവാക്കും. 1700 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി. രാജ്യത്തിന്റെ വ്യോമയാന മേഖല കുതിപ്പിലാണെന്നും രാഷ്ട്രപതി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘പുതിയ ആശയങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണു ലക്ഷ്യം. നിർമിത ബുദ്ധി (എഐ) മേഖലയിലെ മുന്നേറ്റത്തിനായി ‘ഇന്ത്യ എഐ മിഷൻ’ ആരംഭിച്ചു. എംഎസ്എംഇ, ഇ -കൊമേഴ്സ് മേഖലകൾക്കായി കൊണ്ടുവന്ന ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള വ്യവസായത്തിന് ഊർജമാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ഇന്ന് ലോകത്തിലെ പ്രധാന രാജ്യമാണ് ഇന്ത്യ. നമ്മപടെ യുപിഐ സാങ്കേതിക വിദ്യയോട് വികസിത രാജ്യങ്ങൾക്ക് വരെ മതിപ്പാണ്. സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കാനും സാങ്കേതിക വിദ്യയെ സർക്കാർ ഉപയോഗിക്കുന്നു’, രാഷ്ട്രപതി പറഞ്ഞു.