പൂർണമായും ഒരു സ്ത്രീയായി മാറിയോ എന്നറിയാൻ ആളുകൾക്ക് ഭയങ്കര താൽപര്യമാണെന്ന് ബിഗ്ബോസ് താരവും ട്രാൻസ്ജെൻഡറുമായ നാദിറാ മെഹ്റിൻ. കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും നാദിറ പറഞ്ഞു. വിവാഹത്തെക്കുറിച്ച് ഒരുപാട് സങ്കൽപ്പങ്ങൾ ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നാദിറ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
‘സ്ത്രീയായി മാറാനുളള എന്റെ എല്ലാ സർജറികളും കഴിഞ്ഞോ, ഇല്ലയോ എന്നറിയാൻ ആളുകൾക്ക് ഭയങ്കര താൽപര്യമാണ്. ഞാൻ അത് മറ്റൊരാളോട് പറയേണ്ട ആവശ്യമില്ല. എന്റെ പങ്കാളി മാത്രം അത് അറിഞ്ഞാൽ മതിയല്ലോ. ഉടൻ തന്നെ വിവാഹം ഉണ്ടാകാം. രണ്ട് വർഷത്തിനുളളിൽ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. ഞാനിപ്പോൾ സിറ്റുവേഷൻഷിപ്പിലാണ്. ആ വ്യക്തിക്ക് കൂടുതൽ സമയം കൊടുക്കണമല്ലോ. കാരണം എനിക്ക് നാല് വർഷം മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു. അത് ബ്രക്കപ്പ് ആയി. അതിനുശേഷമാണ് ഇപ്പോൾ അടുത്ത സിറ്റുവേഷൻഷിപ്പിൽ എത്തിയിരിക്കുന്നത്.
ബ്രേക്കപ്പായ പ്രണയം പവിത്രമായിരുന്നു. ഞങ്ങൾ സത്യസന്ധമായാണ് പ്രണയിച്ചത്. നിറയെ ഓർമകൾ ഉളള ഒരു പ്രണയമായിരുന്നു. ആ പങ്കാളി കൂടുതൽ സന്തോഷത്തോടെ ജീവിക്കണം എന്ന ആഗ്രഹമുളളതുകൊണ്ടാണ് ബ്രേക്കപ്പായത്. അദ്ദേഹവും അത് മനസിലാക്കിയിരുന്നു. അന്ന് അദ്ദേഹം ഒരുപാട് സങ്കടപ്പെട്ടിരുന്നു. ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ട്രാൻസ്ജെൻഡർ പുരുഷൻമാരോടാണ് പ്രണയം തോന്നിയിട്ടുളളത്. ചിലപ്പോൾ ഭാവിയിൽ അതിനൊക്കെ വ്യത്യാസം ഉണ്ടാകാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്റെ വീട്ടുകാർക്ക് വേണ്ടിയാണ് ജീവിക്കുന്നത്. ഞാൻ ട്രാൻസ് വ്യക്തിയാണെന്ന് പലഭാഗത്ത് നിന്ന് വീട്ടിലുളളവർ മനസിലാക്കി. അങ്ങനെ അവർ എന്നെ പുറത്താക്കി. ജീവിക്കാൻ വേറെ വഴികൾ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും കോളേജിൽ പോയിരുന്നു. ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഒടുവിൽ അമ്മയെ വിളിച്ച് തിരികെ വീട്ടിൽ കയറ്റുമോ എന്ന് ചോദിച്ചു. വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാമെന്നും പറഞ്ഞു. അവർ സമ്മതിച്ചില്ല’- നാദിറ പറഞ്ഞു.