ന്യൂഡൽഹി: യുജിസി – നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ച് സിബിഐ. ചോദ്യപേപ്പർ ചോർന്നതായി തെളിവില്ലെന്ന് സിബിഐ ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. കഴിഞ്ഞ വർഷം ജൂണിലെ നെറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർന്നെന്നായിരുന്നു ആരോപണം. പിന്നാലെ കേന്ദ്രം അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു.
സാമ്പത്തിക ലാഭമുണ്ടാക്കാനായി ഒരു വിദ്യാർത്ഥി പ്രചരിപ്പിച്ചത് ഡിജിറ്റലായി മാറ്റം വരുത്തിയ സ്ക്രീൻഷോട്ടാണെന്ന് സിബിഐയുടെ അന്വേഷണത്തിൽ കണ്ടെത്തി. പരീക്ഷയുടെ ദിവസം തന്നെ ചോദ്യപ്പേപ്പറിന്റെ കൃത്രിമ ചിത്രം ടെലഗ്രാമിൽ പങ്കുവച്ച് പരീക്ഷയ്ക്ക് മുമ്പ് ചോർന്നുവെന്ന തെറ്റിദ്ധാരണ പരത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഉദ്യോഗാർത്ഥികളെയും അധികാരികളെയും ബോധപൂർവം തീയതിയും സമയ സ്റ്റാമ്പും മാറ്റി സ്ക്രീൻഷോട്ട് തയ്യാറാക്കിയതെന്നാണ് ഫോറൻസിക് വിദഗ്ദ്ധർ സ്ഥിരീകരിച്ചിട്ടുണ്ട്. സിബിഐയുടെ കണ്ടെത്തലുകൾ പരിശോധിച്ച് ഈ റിപ്പോർട്ട് സ്ഥിരീകരിക്കണോ അതോ തുടരന്വേഷണത്തിന് നിർദേശം നൽകണോ എന്ന് കോടതി തീരുമാനിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]