
.news-body p a {width: auto;float: none;}
ബീജിംഗ്: ജീവനക്കാർക്ക് 70 കോടി രൂപയുടെ വാർഷിക ബോണസ് നൽകി ചൈനയിലെ ഒരു കമ്പനി. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ടാണ് ഹെനാൻ മൈനിംഗ് ക്രെയിൻ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനം ജീവനക്കാർക്ക് ബോണസ് നൽകിയത്. നീളമുളള ഒരു മേശയിൽ 11 മില്യൺ ഡോളർ (70 കോടി) നോട്ടുകൾ വിതറിയതിനുശേഷം ജീവനക്കാർക്ക് തങ്ങളാൽ കഴിയുന്നത്ര തുക എണ്ണിയെടുക്കാം എന്നാണ് കമ്പനി അധികൃതർ നിർദ്ദേശിച്ചത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഈ വീഡിയോയുടെ സത്യാവസ്ഥ പുറത്തുവന്നിട്ടില്ല.
നീളമുളള മേശയ്ക്ക് ഇരുവശത്ത് നിൽക്കുന്ന ജീവനക്കാരെ വീഡിയോയിൽ കാണാം. ഒരു ഉദ്യോഗസ്ഥൻ നിർദ്ദേശം നൽകുന്നതോടെ ജീവനക്കാർ പണം എണ്ണിയെടുക്കുന്നതും കാണാം. 15 മിനിട്ട് കൊണ്ട് ഓരോരുത്തർക്കും എണ്ണിയെടുക്കാൻ കഴിയുന്നത് എത്രയാണോ അത്രയും തുക അവർക്ക് ബോണസായി ലഭിക്കും. ഒരു ജീവനക്കാരൻ 1,00,000 യുവാൻ (12 ലക്ഷം രൂപ) എണ്ണിയെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ വീഡിയോ ചൈനയിലെ സോഷ്യൽമീഡിയകളായ വെയ്ബോയിലും ദൗയിനിലും പ്രചരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രചരിക്കുന്ന വീഡിയോക്ക് നിരവധി തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ ഈ വീഡിയോക്ക് പിന്നിൽ നിഗൂഢമായ ലക്ഷ്യങ്ങൾ ഉണ്ടെന്ന് കമന്റ് ചെയ്തപ്പോൾ മറ്റുചിലർ ഹെനാൻ കമ്പനിയിൽ ജോലി കിട്ടിയാൽ കൊളളാമായിരുന്നുവെന്നും പ്രതികരിക്കുന്നുണ്ട്. വീഡിയോയ്ക്ക് നിരവധി വിമർശനങ്ങളും ഉണ്ടാകുന്നുണ്ട്. ‘ഈ സർക്കസിന് പകരം പണം അവരുടെ അക്കൗണ്ടിൽ ഇട്ടുകൊടുത്താൽ പോരേ? ഇത് അവരെ അപമാനിക്കുന്നതിനാണെന്നും മറ്റൊരാൾ കുറിച്ചു.