കോട്ടയം: വിവാഹത്തിന്റെ ആഘോഷവും കളിചിരിയും ഉണ്ടാകേണ്ട ജിജോയുടെ വീട്ടിൽ ഇന്ന് കണ്ണീരും സങ്കടവും മാത്രമാണ്. വർഷങ്ങളുടെ പ്രണയം സാഫല്യമാകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഇരുപത്തിരണ്ടുകാരൻ ജിജോയുടെ പ്രാണൻ വെടിഞ്ഞത്. ഇന്നലെ രാവിലെ പത്തിന് ഇലക്കാട് പള്ളിയിൽ വച്ചായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനുള്ള സാധനങ്ങൾ വാങ്ങി കുറവിലങ്ങാട് നിന്ന് വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. വിവരമറിഞ്ഞ് പലരും അപകടസ്ഥലത്തേക്ക് കുതിച്ചെത്തി.
വരണമാല്യം അണിഞ്ഞ് പങ്കാളിയുടെ കൈപിടിച്ച് പുതുജീവിതത്തിലേക്കെത്താനിരുന്ന വീട് മരണവീടായി. നവവരന്റെ വിയോഗവാർത്തയറിഞ്ഞ് വധു തലകറങ്ങി വീണു. പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം ഒരുനോക്കുകാണാൻ ഒരുഗ്രാമം മുഴുവൻ ഒഴുകിയെത്തുന്ന കാഴ്ചയായിരുന്നു ഇന്നലെ. പലർക്കും തേങ്ങലടക്കാനായില്ല. ഉള്ളുലഞ്ഞ ഇരുകുടുംബങ്ങളെയും സമാധാനിപ്പിക്കാൻ നാട്ടുകാർ നന്നേ പാടുപെട്ടു.
ഇലക്കാട് ലത്തീൻപള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. ജിജോയും, യുവതിയും ഏറെനാളായി പ്രണയത്തിലായിരുന്നു. വിവാഹവും രജിസ്റ്റർ ചെയ്തിരുന്നു. അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ലളിതമായചടങ്ങുകളോടെ വിവാഹം നടത്താനായിരുന്നു തീരുമാനം. ഒരു ഇടവേളയ്ക്ക് ശേഷം എംസി റോഡിൽ വീണ്ടും അപകടം വർദ്ധിക്കുകയാണ്. രണ്ടു ദിവസത്തിനിടെ കുറവിലങ്ങാട് കാളികാവിലും, തെള്ളകത്തും ഉണ്ടായ അപകടങ്ങളിൽ രണ്ടു വീടുകളിലാണ് വെളിച്ചം കെട്ടത്. മരിച്ച രണ്ടുപേരും 28 വയസിൽ താഴെ പ്രായമുള്ളവരായിരുന്നു. ഇതിൽ ഒരാളുടെ ജീവനാകട്ടെ വിവാഹത്തലേന്നാണ് പൊലിഞ്ഞത്. ഇത് ദു:ഖത്തിന്റെ തീവ്രത കൂട്ടുന്നു. രണ്ടുപേർ ഗുരുതര പരിക്കുകളോടെ ജീവന് വേണ്ടി മല്ലിടുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബുധനാഴ്ച രാത്രിയാണ് കാളികാവിൽ ട്രാവലറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ (21) മരിച്ചത്. കഴിഞ്ഞ വർഷം 225 പേരാണ് വിവിധ അപകടങ്ങളിൽ മരിച്ചത്. ഏറ്റവും കൂടുതൽ അപകടം നടന്നത് എം.സി.റോഡിലാണ്. ലഹരി ഉപയോഗിച്ച് അമിത വേഗമുണ്ടാക്കിയ അപകടം മുതൽ ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചുണ്ടായ അപകടം വരെയുണ്ട്. നിയമലംഘനം പിടിക്കാൻ എഐ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല.