
.news-body p a {width: auto;float: none;}
ചെന്നൈ: അശ്ലീല സന്ദേശമയച്ച എ ഐ എ ഡി എം കെ നേതാവിനെ മർദിച്ച് യുവതികൾ. കാഞ്ചീപുരം ജില്ലയിലെ മണിമംഗലത്തിനടുത്തുള്ള പടപ്പായിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. എ ഐ എ ഡി എം കെയുടെ പ്രാദേശിക പ്രവർത്തകനായ എം പൊന്നമ്പലത്തെയാണ് യുവതികൾ ചൂലും ചെരുപ്പും കൊണ്ട് മർദിച്ചത്. ശേഷം ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.
കുന്ദ്രത്തൂർ വെസ്റ്റ് യൂണിയൻ എം.ജി.ആർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയാണ് എം പൊന്നമ്പലം. ഐടി കമ്പനിയിലാണ് യുവതികൾ ജോലി ചെയ്യുന്നത്. അറുപതുകാരനായ ഇയാളുടെ വീട്ടിലായിരുന്നു ഇവർ മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇയാൾ അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ യുവതികൾ മറ്റൊരു വീട്ടിലേക്ക് താമസം മാറി.
എന്നാൽ, വീടിന്റെ അഡ്വാൻസ് തിരിച്ചുതരാമെന്ന് പറഞ്ഞ് പൊന്നമ്പലം ഒരു യുതിയെ വിളിച്ച് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം അവിടെ ചെന്നപ്പോൾ പൊന്നമ്പലം വാതിലടച്ച് ഇവരോട് അപമര്യാദയായി പെരുമാറിയെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വീണ്ടും അശ്ലീല സന്ദേശം അയച്ച് ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ യുവതികളിലൊരാൾ ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ചൂലുകളും ചെരുപ്പുകളുമെല്ലാം ഉപയോഗിച്ച് ഇയാളെ ആക്രമിച്ചു. കൂട്ടത്തിലുള്ള ഒരാൾ ഇത് മൊബൈൽ ഫോണിൽ വീഡിയോ പകർത്തി, സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.