
കൊളസ്ട്രോൾ ഇന്ന് മിക്കവരേയും അലട്ടുന്ന ജീവിതശെലി രോഗമാണ്. ഉദാസീനമായ ജീവിതശൈലി, പൂരിത കൊഴുപ്പുകളും പഞ്ചസാരയും അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതക മുൻകരുതലുകൾ എന്നിവ കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്നതായി ‘വേൾഡ് ഹാർട്ട് ഫെഡറേഷൻ’ വ്യക്തമാക്കുന്നു.
അമിതമായ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ ധമനികളിൽ അടിഞ്ഞുകൂടുമ്പോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുക ചെയ്യുന്നു.
ചിട്ടയായ വ്യായാമം, ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ പോലുള്ള ജീവിതശൈലി മാറ്റങ്ങള്ഡ കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അടുക്കളയിലുള്ള രണ്ട് ചേരുവകളെ കുറിച്ചാണ് താഴേ പറയുന്നത്…
ഉലുവ…
ഉലുവപ്പൊടി രക്തത്തിലെ മൊത്തം കൊളസ്ട്രോളിൻ്റെയും എൽഡിഎൽ കൊളസ്ട്രോളിൻ്റെയും അളവ് ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലയിക്കുന്ന നാരുകളും സ്റ്റിറോയിഡൽ സപ്പോണിൻസ് എന്നറിയപ്പെടുന്ന സംയുക്തങ്ങളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ ഉൽപ്പാദനം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
കറുവപ്പട്ട…
കറുവപ്പട്ട രക്തത്തിലെ എൽഡിഎൽ (മോശം) കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കറുവപ്പട്ട സഹായകമാണ്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
ഉലുവയും കറുവപ്പട്ടയും ചേർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ അഴുക്ക് നീക്കം ചെയ്യാൻ ഏറെ ഗുണം ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഉലുവയും കറുവപ്പട്ട വെള്ളവും പതിവായി കുടിക്കുന്നത് ശരീരത്തിലെ അഴുക്ക് എളുപ്പത്തിൽ നീക്കം ചെയ്യുകയും രക്തം ശുദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Last Updated Jan 31, 2024, 3:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]