
തൊടുപുഴ: വാടകക്കെടുത്ത് പഠനയാത്ര പോയ കെഎസ്ആർടിസി ബസിൽ നിന്നു വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. ഇടുക്കി പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഇരട്ടയാർ സ്വദേശി ദിയ ബിജുവിനാണ് പരിക്കേറ്റത്. കെഎസ്ആടിസി ബസ് വാടകക്കെടുത്ത് സ്കൂളിൽ നിന്ന് എറണാകുളം ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പഠനയാത്ര പോയി തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. കീരിത്തോടിനു സമീപം പകുതിപ്പാലത്ത് വച്ചാണ് അപകടമുണ്ടായത്. വാതിൽ തുറന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും ഇടുക്കി മെഡിക്കൽ കോളജിലുമെത്തിച്ചു. പരിക്ക് ഗുരുതരമല്ല. തലക്ക് വേദനയുണ്ടെന്ന് പറഞ്ഞതിനെ വിദഗ്ദ്ധ പരിശോധനക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Last Updated Jan 31, 2024, 7:55 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]