
തിരുവനന്തപുരം – തിരുവനന്തപുരത്ത് മത്സരിക്കാന്‍ താന്‍ തയാറെടുത്തു കഴിഞ്ഞതായും ഇനി പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ മാത്രം മതിയെന്നും ശശി തരൂര്‍ എം.പി. പാര്‍ട്ടിയുടെ തീരുമാനം വരുമ്പോള്‍ താന്‍തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതുന്നതെന്നും തരൂര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് തരൂര്‍ അല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയുടെ പേര് കോണ്‍ഗ്രസിനുമുമ്പില്‍ ഇല്ലല്ലോ എന്ന ചോദ്യത്തിന്, ‘എനിക്കും തോന്നുന്നു, പാര്‍ട്ടിയുടെ തീരുമാനം വരുമ്പോള്‍ അങ്ങനെ തന്നെ ആയിരിക്കുമെന്ന്. ഞാന്‍ എന്തായാലും മനസ്സുകൊണ്ട് തയാറായിട്ടുണ്ട്. പക്ഷെ, പ്രഖ്യാപനം വരുന്നതിന് മുമ്പ് ഇറങ്ങാന്‍ ബുദ്ധിമുട്ടാണ്. ഞാന്‍ എന്തായാലും ഇവിടത്തെ എം.പി ആയിട്ട് എപ്പോഴും ഉണ്ടല്ലോ. ഞാന്‍ ജനങ്ങളെ കാണും. ഓരോ ദിവസവും ഏഴെട്ട് ചടങ്ങില്‍ പങ്കെടുക്കുന്നു. ജനങ്ങളോട് സംസാരിക്കുന്നുണ്ട്. അതൊക്കെ ഒരു രീതിയില്‍ നിങ്ങള്‍ പ്രചാരണമായി കണ്ടോളൂ. എന്നാല്‍, ഞാന്‍ എന്റെ ജോലി ചെയ്യുകയാണ്- തരൂര്‍ പറഞ്ഞു. ഇത്തവണ കേരളത്തില്‍ 20 സീറ്റും കിട്ടാനുള്ള സാധ്യതയുണ്ടെന്നും അതിന് ആത്മാര്‍ഥതയോടെ ഇറങ്ങണമെന്നും തരൂര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
